- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആതുരാലയങ്ങള്‍ക്കുള്ള വിദഗ്‌ധോപദേശങ്ങള്‍ ഇനി ഒരു കുടക്കീഴില്‍; അതിനൂതന സംരംഭവുമായി ടെക് ക്വസ്റ്റ് ഇന്നോവേഷന്‍സ്
പുതിയ ആശുപത്രി സ്ഥാപിക്കല്‍, നിലവിലുള്ളതിന്റെ വിപുലീകരണം, ഏതു രീതിയിലുള്ള ആശുപത്രി, ഏതൊക്കെ സ്‌പെഷ്യാലിറ്റികള്‍, എത്രയായിരിക്കണം ചെലവ് തുടങ്ങിയവയുടെ ശാസ്ത്രീയമായ വിശകലനവും പഠനം, മെഡിക്കല്‍ ഉപകരണങ്ങള്‍, ഐടി മറ്റ് ഇലക്ട്രോണിക് സാങ്കേതികവിദ്യകള്‍ എന്നിവയുടെ ലഭ്യത, ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കല്‍, ജീവനക്കാരെ തീരുമാനിക്കല്‍, പശ്ചാത്തല സൗകര്യങ്ങള്‍ സജ്ജീകരിക്കല്‍, ഐടി സംബന്ധമായ വിഷയങ്ങള്‍ പൂര്‍ത്തീകരിക്കല്‍, ഫാര്‍മസി സജ്ജീകരണം, മാര്‍ക്കറ്റിങ് സംബന്ധമായ വിഷയങ്ങള്‍ തീരുമാനിക്കല്‍, ജീവനക്കാര്‍ക്ക് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം ലഭ്യമാക്കല്‍, എന്‍എബിഎച്ച്, ജെസിഐ പോലുള്ള അക്രഡിറ്റേഷനുകള്‍ക്കാവശ്യമായ നിബന്ധനകളും പേപ്പര്‍ വര്‍ക്കുകളും പരിശീലനങ്ങളും നിയമപരമായ രേഖകളുമെല്ലാം പൂര്‍ത്തീകരിക്കല്‍ തുടങ്ങി സമ്പൂര്‍ണ ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്റാണ് ടെക് ക്വസ്റ്റ് ഇന്നോവേഷന്‍സെന്ന് അധികൃതര്‍ അറിയിച്ചു.
അനുഭവസ്ഥരായ ജീവനക്കാരും ഗുണനിലവാരമുള്ള ഉപകരണങ്ങളും മാത്രമല്ല, സാങ്കേതികവിദ്യ കൂടി ആതുരാലയങ്ങള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്നു തിരിച്ചറിഞ്ഞാണ് അജിത്ത് ഗോപാലകൃഷ്ണന്‍, വൈ പി ബിജു എന്നിവരുടെ നേതൃത്വത്തില്‍ ടെക് ക്വസ്റ്റ് ഇന്നോവേഷന്‍സ് എന്ന സംരംഭത്തിനു തുടക്കം കുറിച്ചിട്ടുള്ളത്. ഇതിനോടകം തന്നെ നിരവധി പ്രൊജക്റ്റുകള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തതായും ആതുര സേവന രംഗത്ത് പതിറ്റാണ്ടുകളുടെ അറിവും അനുഭവസമ്പത്തുമുള്ള ഹെല്‍ത്ത് പ്രഫഷനലുകളെ കൂടാതെ പരിചയസമ്പന്നരായ ആര്‍ക്കിടെക്റ്റുകളും നിയമോപദേശകരും, ഐടി വിദഗ്ദ്ധരും സംരംഭത്തിന്റെ ഭാഗമാണെന്നും ടെക് ക്വസ്റ്റ് അറിയിച്ചു.
'ഇന്നത്തെ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലായാലും സര്‍ക്കാര്‍ ആശുപത്രികളിലായാലും വിദഗ്ധ ചികില്‍സയുടെയും ഗുണനിലവാരമുള്ള ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും ലഭ്യതയില്‍ വിട്ടുവീഴ്ച പാടില്ല. അതിനാല്‍ തന്നെ, ഇത്തരമൊരു ഉദ്യമത്തിലൂടെ ആരോഗ്യമേഖലയില്‍ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള സേവനങ്ങള്‍ നിലനിര്‍ത്താനും അതിനായുള്ള ചെലവുകള്‍ ഏറ്റവും പരിമിതപ്പെടുത്തുവാനുമാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളോടൊപ്പംതന്നെ സ്വകാര്യ ആശുപത്രികള്‍ക്കും സേവനം ഒരു മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടെക് ക്വസ്റ്റ് ഇന്നോവേഷന്‍സ് സിഇഒ വൈ പി ബിജു പറഞ്ഞു. 'മെഡിക്കല്‍ രംഗത്ത് സാങ്കേതിക വിദ്യ സൃഷ്ടിച്ച പുരോഗതി ഉള്‍ക്കൊണ്ട് മാത്രമേ ഇനി ആരോഗ്യരംഗം മുന്നോട്ടുപോവൂ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങും ആശുപത്രികളുടെ അവിഭാജ്യഘടകമാകുന്ന കാലം വിദൂരമല്ല. ആ അനിവാര്യത ഉള്‍ക്കൊള്ളാന്‍ ആതുരശുശ്രൂഷ രംഗവും പൊതുസമൂഹവും തയ്യാറാവുകയാണ് വേണ്ടതെന്ന് ടെക് ക്വസ്റ്റ് ഇന്നോവേഷന്‍സ് ചീഫ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പി മോഹനകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിലുടനീളം നിരവധി ചെറുകിട-ഇടത്തരം ആശുപത്രികളുണ്ടെങ്കിലും അവയുടെ സേവനങ്ങള്‍ വേണ്ടവിധത്തില്‍ ആവശ്യക്കാരിലേക്ക് എത്തുന്നില്ല. ടെക് ക്വസ്റ്റിന്റെ കമ്മീഷനിങ് ആന്റ് ഓപറേഷന്‍സ് മാനേജ്‌മേന്റ്(COM) ടീം ഇത്തരം ആശുപത്രികളെ അവയുടെ സൗകര്യങ്ങളും സേവനങ്ങളും നവീകരിക്കാനും നിലവിലുള്ള ഓപറേഷനല്‍ മാനേജ്‌മെന്റിനെ പിന്തുണയ്ക്കുന്നതിനും സജ്ജമാണ്. 'ഇത്തരം ചെറുകിട-ഇടത്തരം ആശുപത്രികള്‍ നിര്‍ദ്ദിഷ്ട ബജറ്റില്‍ പൂര്‍ത്തീകരിക്കുന്നതിലൂടെയും പ്രവര്‍ത്തന നിരതമാക്കുന്നതിലൂടെയും കൂടുതല്‍ ജനങ്ങളിലേക്ക് ആരോഗ്യ സേവനങ്ങള്‍ എത്തിക്കാന്‍ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, അടുത്ത ഘട്ടങ്ങളിലായി ടെക് ക്വസ്റ്റിന്റെ സേവനങ്ങള്‍ ഇന്ത്യയിലുടനീളവും ആഗോളതലത്തിലും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ടെക് ക്വസ്റ്റ് മാനേജിങ് ഡയറക്ടര്‍ അജിത്ത് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
TechQuest Innovations with innovative venture for hospitals
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT