Latest News

വയനാട്ടിലെ താല്‍കാലിക പുനരധിവാസം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും: എ കെ ശശീന്ദ്രന്‍

വയനാട്ടിലെ താല്‍കാലിക പുനരധിവാസം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും: എ കെ ശശീന്ദ്രന്‍
X

മലപ്പുറം: വയനാട്ടിലെ താല്‍കാലിക പുനരധിവാസം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പുരോഗതിയുണ്ട്. നിരവധി ആളുകള്‍ സഹായവുമായി എത്തുന്നുണ്ട്. സാധാരണ ഇന്ത്യയിലോ കേരളത്തിലോ ഇതുവരെ കാണാത്ത രീതിയിലുള്ള അതിവേഗ പുനരധിവാസമാണ് പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വയനാട്ടിലെ ടൂറിസം പ്രതിസന്ധി സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. അനിയന്ത്രിതമായി വയനാട്ടിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ല. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഫിഡവിറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. വയനാട്ടിലെ സാഹചര്യങ്ങള്‍ മനസിലാക്കാതെയാണ് ചിലര്‍ പ്രതികരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ തിരച്ചില്‍ പുനരാരംഭിച്ചതില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈശ്വര്‍ മാല്‍പെ വീണ്ടുമെത്തുന്നത് ഗുണം ചെയ്യും. ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യണം. നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ഉപമുഖ്യമന്ത്രിമാരെ കണ്ടിരുന്നു. തിരച്ചില്‍ ആരംഭിക്കുമെന്ന് അന്ന് അവര്‍ വ്യക്തമാക്കിയിരുന്നുവെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.






Next Story

RELATED STORIES

Share it