Latest News

ജിദ്ദയില്‍ മലയാളികളുടെ പ്രിയ ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദയില്‍ മലയാളികളുടെ പ്രിയ ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു
X

ജിദ്ദ: ജിദ്ദയില്‍ മലയാളികളുടെ പ്രിയ ഡോക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. തമിഴ്നാട് ഈരോട് സ്വദേശി അങ്കമുത്തു തങ്കവേല്‍ (58) ആണ് മരിച്ചത്. ജിദ്ദ ഷറഫിയയില്‍ പ്രവര്‍ത്തിക്കുന്ന ബദര്‍തമാം പൊളിക്ലിനിക്കില്‍ 19 വര്‍ഷത്തോളമായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് മൊബൈലില്‍ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമില്ലാത്തതിനെ തുടര്‍ന്ന് ക്ലിനിക് അധികൃതര്‍ താമസസ്ഥലത്ത് പോയി റൂം തുറന്ന് നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇന്നലെ രാത്രി 10 മണിക്ക് ശേഷം അദ്ദേഹത്തെ കണ്ട് പരിശോധന നടത്താന്‍ പലരും ക്ലിനിക്കില്‍ നിന്നും ടോക്കണ്‍ എടുത്തിരുന്നു.

19 വര്‍ഷമായി ജിദ്ദ ബദര്‍ തമാം ക്ലിനിക്കില്‍ ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ക്ലിനിക് മാനേജ്‌മെന്റ് ബന്ധപ്പെട്ട നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.

ഭാര്യ: ഡോ. സവിത. മക്കള്‍: അര്‍ഷിനി, ഷഹാന.

Next Story

RELATED STORIES

Share it