Latest News

നേതാവിന്റെ കാല്‍ കഴുകുക മാത്രമല്ല ആ വെള്ളം കുടിക്കുന്ന പതിവും ബിജെപിയിലുണ്ട്

2018 സെപ്റ്റംബറില്‍ ജാര്‍ഖണ്ഡിലെ ബിജെപി എം പി നിഷികാന്ത് ദ്യുബെയുടെ കാല് കഴുകിയ വെള്ളം കുടിച്ച് ഒരു പ്രവര്‍ത്തകന്‍ ബഹുമാനം പ്രകടിപ്പിച്ചപ്പോള്‍ ഇ ശ്രീധരന്‍ പറഞ്ഞ അതേ വാക്കുകളാണ് നിഷികാന്ത് ദ്യുബെയും പറഞ്ഞിരുന്നത്

നേതാവിന്റെ കാല്‍ കഴുകുക മാത്രമല്ല ആ വെള്ളം കുടിക്കുന്ന പതിവും ബിജെപിയിലുണ്ട്
X

കോഴിക്കോട്: പാലക്കാട് മണ്ഡലം ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരന്റെ കാല് കഴുകി പ്രവര്‍ത്തകര്‍ ബഹുമാനം പ്രകടിപ്പിച്ചത് ബിജെപി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സാമൂഹിക ക്രമം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ട്. പാലക്കാട് മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകരാണ് സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ കാലുകഴുകി കുമ്പിട്ട് വണങ്ങി സ്വീകരിച്ചത്. സ്ത്രീകള്‍ ഉള്‍പ്പടെയുളളവര്‍ ഇ ശ്രീധരനെ കാല്‍ തൊട്ടു വണങ്ങുകയും ചെയ്തിരുന്നു. കാല് കഴുകി സ്വീകരിക്കുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നും ഇതിനെ വിമര്‍ശിക്കുന്നവര്‍ ഭാരതീയ സംസ്‌കാരത്തെ കുറിച്ച് അറിയാത്തവരാണ് എന്നും ഇ ശ്രീധരന്‍ ഇതിനോട് പ്രതികരിച്ചിരുന്നു.


2018 സെപ്റ്റംബറില്‍ ജാര്‍ഖണ്ഡിലെ ബിജെപി എം പി നിഷികാന്ത് ദ്യുബെയുടെ കാല് കഴുകിയ വെള്ളം കുടിച്ച് ഒരു പ്രവര്‍ത്തകന്‍ ബഹുമാനം പ്രകടിപ്പിച്ചപ്പോള്‍ ഇ ശ്രീധരന്‍ പറഞ്ഞ അതേ വാക്കുകളാണ് നിഷികാന്ത് ദ്യുബെയും പറഞ്ഞിരുന്നത്. ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ് അതിഥിയുടെ കാല് കഴുകി ആ വെള്ളം കുടിക്കുക എന്നായിരുന്നു ബിജെപി എംപിയുടെ വാക്കുകള്‍. കൃഷ്ണ ഭഗവാനും മഹാഭാരതത്തില്‍ സുധമയ്ക്കു വേണ്ടി ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ന്യായീകരിച്ചിരുന്നു.


ഉയര്‍ന്ന ജാതിക്കാരുടെ കാല് കഴുകി ആ വെള്ളം കുടിക്കുന്ന വഴിപാട് അടുത്തിടെ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ സംഘടിപ്പിച്ചപ്പോള്‍ അതിനെ അനുകൂലിച്ച് രംഗത്തുവന്നതും സംഘപരിവാര്‍ സംഘടനകളായിരുന്നു. ഇ ശ്രീധരന്റെ നാടായ തൃത്താലക്കു സമീപമുള്ള ഒറ്റപ്പാലത്തെ കൂനന്തുള്ളി മഹാവിഷ്ണുക്ഷേത്രത്തിലാണ് ബ്രാഹ്മണരുടെ കാല്‍ കഴുകി വെള്ളം കുടിക്കുന്ന വഴിപാട് സംഘടിപ്പിച്ചത്. ബ്രാഹ്മണര്‍ക്ക് കാല്‍കഴിച്ചൂട്ടല്‍ എന്നു പേരിട്ട ആ ചടങ്ങ് ക്ഷേത്രം അധികൃതര്‍ വര്‍ഷങ്ങളായി നടത്തുന്നുണ്ട്. ഇതിനെതിരില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കാലങ്ങളായി തുടരുന്ന വഴിപാട് ആണെന്നും ഭാരത സംസ്‌കാരത്തിന്റെ ഭാഗമാണ് ഇതെന്നുമായിരുന്നു വിശദീകരണം.




Next Story

RELATED STORIES

Share it