Latest News

കൊവിഡ് ബാധിച്ച് മരണപ്പെട്ട ഡോക്ടറുടെ മൃതദ്ദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചു

സൗദിയില്‍ നിന്നും നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ തുര്‍ക്കി വഴിയാണ് മൃതദേഹം ഡല്‍ഹിയിലെത്തിച്ചത്.

കൊവിഡ് ബാധിച്ച് മരണപ്പെട്ട ഡോക്ടറുടെ മൃതദ്ദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചു
X
അബഹ: കൊവിഡ് ബാധിച്ച് മരണപ്പെട്ട ഡോക്ടറുടെ മൃതദ്ദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സഹായത്തോടെ നാട്ടില്‍ എത്തിച്ചു. മഹാല മെറ്റേര്‍ണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ബീഹാര്‍ പാറ്റ്‌ന സ്വദേശി അരുണ്‍ കുമാര്‍ പ്രസാദിന്റെ (66) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. ഹൃദയാഘാതത്തെ കഴിഞ്ഞ ദിവസമാണ് അരുണ്‍ കുമാര്‍ മരിച്ചത്. അസീര്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഡോക്ടറെ സുശ്രൂഷിക്കാനായി ഭാര്യ സന്ദര്‍ശന വിസയില്‍ അബഹയിലെത്തിയിരുന്നു. എന്നാല്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് അരുണ്‍ കുമാര്‍ മരപ്പെട്ടു.


ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും മരണ കാരണം കൊറോണയാണെന്ന് കൊവിഡ് ടെസ്റ്റില്‍ സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. സൗദിയില്‍ നിന്നും നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ തുര്‍ക്കി വഴിയാണ് മൃതദേഹം ഡല്‍ഹിയിലെത്തിച്ചത്. തുടര്‍ന്നു ആംബുലന്‍സില്‍ ജന്‍മ നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നെന്ന് നടപടി ക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയ ജിദ്ദ കോണ്‍സുലേറ്റ് സേവനവിഭാഗം മെമ്പറും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമായ ഹനീഫ മഞ്ചേശ്വരം പറഞ്ഞു. ഭാര്യ രേഖ പ്രസാദ്, ഡോക്ടര്‍ റോഷ്‌നി അടക്കം മൂന്ന് മക്കളാണ് അരുണ്‍ കുമാറിന്.




Next Story

RELATED STORIES

Share it