Latest News

ലഹരി ചെറിയ തോതില്‍ ഉപയോഗിക്കുന്നവരെയും ലഹരിക്ക് അടിമകളായവരെയും ജയിലേക്കയക്കരുതെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പ്

ലഹരി ചെറിയ തോതില്‍ ഉപയോഗിക്കുന്നവരെയും ലഹരിക്ക് അടിമകളായവരെയും ജയിലേക്കയക്കരുതെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പ്
X

ന്യൂഡല്‍ഹി: ലഹരിയുപയോഗിക്കുന്നവരോട് കൂടുതല്‍ മാനുഷികമായ സമീപനം കൈക്കൊള്ളാനൊരുങ്ങി കേന്ദ്ര സാമൂഹികനീതി വകുപ്പ്. അതിനനുസരിച്ച് നര്‍കോട്ടിക്‌സ് ഡ്രഗ് സൈക്യാട്രിക് സബ്‌സ്റ്റന്‍സ് നിയമത്തില്‍ ഭേദഗതിയും ശുപാര്‍ശ ചെയ്തു. ലഹരി ഉപയോഗക്കാരെയും ലഹരി അടിമകളെയും ജയിലിലേക്കയക്കുന്നത് ഒഴിവാക്കണമെന്നാണ് മന്ത്രാലയത്തിന്റെ കാഴ്ചപ്പാട്.

സ്വന്തം ഉപയോഗത്തിന് ചെറിയ അളവിലുള്ള ലഹരി കൈവശം വയ്ക്കുന്നത് കുറ്റകരമാക്കേണ്ടതില്ലെന്ന് കഴിഞ്ഞ ആഴ്ച തന്നെ മന്ത്രാലം ശുപാര്‍ശ അയച്ചിരുന്നു. അത്തരക്കാരെ ലഹരി വിമുക്ത കേന്ദ്രങ്ങളിലേക്കയണമെന്നാണ് നിര്‍ദേശം.

ഈ വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞുകൊണ്ട് റവന്യു വകുപ്പ്, ആരോഗ്യ-ആഭ്യന്തര-സാമൂഹിക നീതി മന്ത്രാലയങ്ങള്‍ക്കും സിബിഐ, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കും കത്തയച്ചിരുന്നു. നര്‍കോട്ടിക്‌സ് ഡ്രഗ് ഫാര്‍മസ്യൂട്ടിക്കല്‍ സബ്സ്റ്റന്‍സ് നിയമം റവന്യൂവിന്റെ കീഴിലാണ് വരുന്നത്. അതിനുള്ള മറുപടിയിലാണ് സാമൂഹിക നീതി വകുപ്പ് ലഹരിഉപയോഗക്കാരെ ജയിലിലയക്കുന്നത് ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തത്.

Next Story

RELATED STORIES

Share it