Latest News

'ഒ അബ്ദുല്ല, നിലപാടിലുറച്ച് ഒറ്റക്ക് ഒരാള്‍' ഡോക്യുമെന്ററി പ്രകാശനം ചെയ്തു

ഒ അബ്ദുല്ല, നിലപാടിലുറച്ച് ഒറ്റക്ക് ഒരാള്‍ ഡോക്യുമെന്ററി പ്രകാശനം ചെയ്തു
X

കോഴിക്കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ അബ്ദുല്ലയെകുറിച്ച് എംആര്‍ഡിഎഫ് തയ്യാറാക്കിയ 'ഒ അബ്ദുല്ല നിലപാടിലുറച്ച് ഒറ്റക്ക് ഒരാള്‍' എന്ന ഡോക്യുമെന്ററി എംഇഎസ് സംസ്ഥാന പ്രസിഡണ്ട് ഡോക്ടര്‍ പി എ ഫസല്‍ ഗഫൂര്‍ പ്രകാശനം ചെയ്തു. കെ പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഐഒഎസ് കേരള ചാപ്റ്റര്‍ സെക്രട്ടറി ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സ്വന്തം നിലപാടുകള്‍ നഷ്ടങ്ങള്‍ നോക്കാതെ തുറന്നു പറയാന്‍ ആര്‍ജവം കാണിച്ച കേരളത്തിലെ അപൂര്‍വ്വം മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് അബ്ദുല്ല എന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞു. ശത്രുക്കളല്ല സ്‌നേഹിതന്മാര്‍ എന്ന ഒ അബ്ദുല്ലയുടെ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പ്രകാശനം തുറമുഖ വികസന വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എ പി കുഞ്ഞമുവിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. സ്വന്തം അഭിപ്രായങ്ങള്‍ നട്ടെല്ല് വളയ്ക്കാതെ ആരുടെ മുന്നിലും തുറന്നു പറയാനുള്ള അബ്ദുല്ലാഹിബിന്റെ ആര്‍ജ്ജവം മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹ്യ നിരീക്ഷകര്‍ക്കും മാതൃകയാണെന്ന് അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു.

എ.പി കുഞ്ഞാമു, ഡോക്യുമെന്ററി സംവിധായകന്‍ ബച്ചു ചെറുവാടി, മാധ്യമം മുന്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു, ഐ.ഒ.എസ് കോര്‍ഡിനേറ്റര്‍ പ്രഫ. പി കോയ, മാധ്യമ പ്രവര്‍ത്തകരായ എന്‍.പി ചെക്കുട്ടി, പി.എ.എം ഹാരിസ്

മുക്കം എം.ഒ എം.എ കോളേജ് ഹിസ്റ്ററി വിഭാഗം തലവന്‍ ഡോ. അജ്മല്‍ മുഈന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ ഡോ. ഉമര്‍ തസ്‌നീം, അഡ്വ. ഫാത്തിമ തഹ്‌ലിയ തുടങ്ങിയവര്‍ സംസാരിച്ചു. ഒ അബ്ദുല്ല മറുപടി പ്രസംഗം നടത്തി. കെ.പി.ഒ റഹ്മത്തുല്ല സ്വാഗതവും ഇ എം സാദിഖ് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it