Latest News

ഫോര്‍മാലിന്‍ കലര്‍ത്തിയ മല്‍സ്യം പിടികൂടി

നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് കേശവദാസപുരത്ത് വച്ച് ഫോര്‍മലിന്‍ കലര്‍ത്തിയ മല്‍സ്യം പിടികൂടിയത്.

ഫോര്‍മാലിന്‍ കലര്‍ത്തിയ മല്‍സ്യം പിടികൂടി
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ കലര്‍ത്തിയ രണ്ടര ടണ്‍ മല്‍സ്യം പിടികൂടി. നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് കേശവദാസപുരത്ത് വച്ച് ഫോര്‍മലിന്‍ കലര്‍ത്തിയ മല്‍സ്യം പിടികൂടിയത്. മംഗലാപുരത്ത് നിന്ന് ലോറിയില്‍ കൊണ്ട് വന്ന മല്‍സ്യംപാങ്ങോട് ചന്തയിലേക്ക് എത്തിച്ച് മറ്റ് ചന്തകളിലേക്ക് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. 5 ലക്ഷം വിലമതിക്കുന്ന രണ്ടര ടണ്‍ മത്സ്യമാണ് പിടികൂടിയത്.

ക്രിസ്മസ് അടുത്തിരിക്കെ, ഇത്തരത്തില്‍ ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യം കൂടുതലായി വിപണിയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നഗരസഭ.അതിനാല്‍ പരിശോധന ശക്തമായി തുടരുമെന്ന് മേയര്‍ ശ്രീകുമാര്‍ അറിയിച്ചു. ഒപ്പം ഇതൊരു ഒറ്റപെട്ട സംഭവം ആകാന്‍ സാധ്യതയില്ലാത്തതിനാല്‍ മറ്റു ജില്ലകളിലും പരിശോധന ശക്തമാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. ഇതിനായി ഉടന്‍ കൂടുതല്‍ സ്‌ക്വാഡുകള്‍ രൂപികരിക്കും.

Next Story

RELATED STORIES

Share it