Latest News

പാരിസ്ഥിതിക അനുമതിയില്ലാതെ വേദാന്ത മൈനിങ് കമ്പനിക്ക് പ്രവര്‍ത്തിക്കാനാവില്ലെന്ന് ഹരിത ട്രിബ്യൂണല്‍

പാരിസ്ഥിതിക അനുമതിയില്ലാതെ വേദാന്ത മൈനിങ് കമ്പനിക്ക് പ്രവര്‍ത്തിക്കാനാവില്ലെന്ന് ഹരിത ട്രിബ്യൂണല്‍
X

പനാജി: പാരിസ്ഥിതിക അനുമതി ലഭിക്കാതെ ഗോവ ധാര്‍ബന്ദോറയിലെ വേദാന്ത മൈനിംഗ് പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ദേശീയ ഹരിത െ്രെടബ്യൂണല്‍. 2019 ല്‍ പ്ലാന്റ് വീണ്ടും ആരംഭിക്കുന്നതിന് പാരിസ്ഥിതിക അനുമതി കൂടിയേ തീരൂ എന്ന് ട്രിബ്യൂനല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

കമ്പനി പ്രവര്‍ത്തിപ്പിക്കുന്നതിന് മുന്‍കൂര്‍ പാരിസ്ഥിതിക അനുമതി ആവശ്യമാണെന്നും പരിസ്ഥിതി വനം മന്ത്രാലയത്തിനും ഗോവ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനും അതുസംബന്ധിച്ച കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാവുന്നതാണെന്നും 2006 ല്‍ ആരംഭിച്ചതാണെങ്കിലും 2019ല്‍ പ്രവര്‍ത്തനം പുനരാരംഭിക്കണമെങ്കില്‍ മുന്‍കൂര്‍ പാരിസ്ഥിതിക അനുമതി ആവശ്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

''കമ്പനി തുടങ്ങുന്ന സമയത്ത് പാരിസ്ഥിതിക അനുമതി ആവശ്യമായിരുന്നില്ല. എന്നാല്‍ 2012ല്‍ സ്ഥിതിഗതികളില്‍ മാറ്റമുണ്ടായി. 2019നു മുമ്പുളള കാലത്ത് കമ്പനിയുടെ പ്രവര്‍ത്തനം കോടതിയുടെ പരിഗണനാവിഷയമല്ല. 2019നുശേഷമുളള പ്രവര്‍ത്തനമാണ് പരിഗണിക്കുന്നത്''- ബെഞ്ച് പറഞ്ഞു.

''ഞങ്ങളുടെ കാഴ്ചപ്പാടില്‍ കമ്പനി പുനരാരംഭിക്കണമെങ്കില്‍ പാരിസ്ഥിതിക അനുമതി ആവശ്യമാണ്. 1997 ല്‍ പ്ലാന്റ് ആരംഭിച്ചപ്പോള്‍, അതിന്റെ ആവശ്യകതയില്ലായിരുന്നെന്ന വാദം പ്ലാന്റ് മറ്റൊരു സ്ഥലത്ത് ആരംഭിച്ചതിനുശേഷവും പാരിസ്ഥിതിക അനുമതി വേണ്ടെന്ന് വാദിക്കാന്‍ പര്യാപ്തമല്ല-'' ബെഞ്ച് അഭിപ്രായപ്പെട്ടു.

പാരിസ്ഥിതിക അനുമതിയില്ലാതെ ധാര്‍ബന്ദോറയിലെ കോഡ്‌ലി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന വേദാന്ത പ്ലാന്റിന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്ത് എന്‍ജിഒ ആയ ഗോവ ഫൗണ്ടേഷന്‍ ക്വസ്റ്റ്യന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. ഗോവ ഫൗണ്ടേഷന്‍ ക്വസ്റ്റ്യന്‍ നല്‍കിയ പരാതിയില്‍ സ്‌റ്റെര്‍ലൈറ്റ് ലിമിറ്റഡ് & ഓഴ്‌സിന്റെ ഖനന പ്രവര്‍ത്തനങ്ങള്‍ സുപിംകോടതി നേരത്തെ നിര്‍ത്തിവച്ചിരുന്നു.

Next Story

RELATED STORIES

Share it