Latest News

തൃശൂര്‍ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം നാല് ദിവസം കൂടുമ്പോള്‍ ഇരട്ടിച്ചേക്കുമെന്ന് ആരോഗ്യവകുപ്പ്

തൃശൂര്‍ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം നാല് ദിവസം കൂടുമ്പോള്‍ ഇരട്ടിച്ചേക്കുമെന്ന് ആരോഗ്യവകുപ്പ്
X

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം നാല് ദിവസം കൂടുമ്പോള്‍ ഇരട്ടിക്കുന്ന നിലയിലാണെന്ന് ആരോഗ്യവകുപ്പ്. അതീവ ഗുരുതരമായ അവസ്ഥയിലൂടെയാണ് ജില്ല കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയില്‍ കഴിഞ്ഞ ദിവസം അതിനു തൊട്ടുമുന്നുള്ള ദിവസവും 2,500ല്‍ക്കൂടുതല്‍ പേര്‍ക്കാണ് രോഗബാധയുണ്ടായത്. തിങ്കളാഴ്ച 2,416 പേരാണ് രോഗികളായത്. അതിനു തൊട്ടു മുന്‍പ് 2,871 പേര്‍ക്കും രോഗബാധയുണ്ടായി. എന്നാല്‍ ജില്ലയിലെ രോഗവ്യാപനത്തിന്റെ ഘടനയനുസരിച്ച് രോഗം ഇനിയും കൂടിയേക്കാമെന്നാണ് സൂചന.

രോഗവ്യാപനം വര്‍ധിക്കാനിടയുള്ള സാഹചര്യത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ ബെഡുകള്‍ തയ്യാറാക്കാനും ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കാനും നടപടി സ്വീകരിച്ചു. ജില്ലയിലെ ആശുപത്രികളില്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ സ്ഥാപിക്കാനും നടപടി സ്വീകരിച്ചു.

മുളംകുന്നത്ത്കാവ് മെഡിക്കല്‍ കോളജില്‍ 300 യൂണിറ്റ് ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കും.

Next Story

RELATED STORIES

Share it