Latest News

കൊവിഡ് 19: വരാനിരിക്കുന്നത് കൂടുതല്‍ പ്രശ്‌നം പിടിച്ച കാലമെന്ന് കര്‍ണാടക സര്‍ക്കാര്‍

കൊവിഡ് 19: വരാനിരിക്കുന്നത് കൂടുതല്‍ പ്രശ്‌നം പിടിച്ച കാലമെന്ന് കര്‍ണാടക സര്‍ക്കാര്‍
X

ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് 14 കൊവിഡ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ കര്‍ണാടകയിലേക്ക് മടങ്ങിവരാന്‍ തുടങ്ങിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പട്ടിക ഇതുപോലെ ചെറുതാവാന്‍ സാധ്യത വിരളമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് ഉള്‍പ്പടെയുളള സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കന്നഡിഗരെ മുഴുവന്‍ സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ കര്‍ണാടകയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. സ്വാഭാവികമായും കൊവിഡ് രോഗബാധ വീണ്ടും വര്‍ധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

ഇതുകണ്ടുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. പഴയ കെഎസ്ആടിസി ബസ് മൊബൈല്‍ പനി ക്ലിനിക്കായി ഒരുക്കി വിവിധ ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. ഇന്നും ദാവങ്കരെ, കല്‍ബുര്‍ഗി, ബാഗല്‍കോട്ട്, വിജയപുര, ബീദര്‍, ബംഗളുരു, മാണ്ഡ്യ എന്നീ ജില്ലകളില്‍ നിന്നു വൈറസ്ബാധ റിപോര്‍ട്ട് ചെയ്തു. ഗ്രീന്‍ സോണില്‍ ആയിരുന്ന ഹാസനില്‍ ഇന്ന് കൊവിഡ് എത്തിക്കഴിഞ്ഞു.

നിലവില്‍ കര്‍ണാടകയിലെ കൊവിഡ് ബാധിതരുടെ ഏണ്ണം 862 ആണ് . 426 പേര്‍ ആശുപത്രി വിട്ടതോടെ 404 പേരാണ് ചികിത്സയില്‍ ഉള്ളത്. 4201 ടെസ്റ്റുകള്‍ ഇന്ന് നെഗറ്റീവ് ആയി.

Next Story

RELATED STORIES

Share it