- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മിസോ, അസം അതിര്‍ത്തിത്തര്‍ക്കം കൊളോണിയല്‍കാലത്തോളം പഴക്കമുള്ളത്
അസം, മിസോറാം അതിര്‍ത്തിയില്‍ നടന്ന പ്രതിഷേധങ്ങള്‍ മൂര്‍ച്ഛിച്ച് ആറ് പോലിസുകാര്‍ ഇന്ന് കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് എട്ട് പേര്‍ക്ക് പരിക്കുപറ്റുകയും ഏതാനും വ്യാപാരസ്ഥാപനങ്ങളും വീടുകളും കത്തിക്കുകയും ചെയ്തു. അസം, മിസോറാം അതിര്‍ത്തിത്തര്‍ക്കമാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്.
അസമില്‍നിന്ന് ഏതാനും ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് വടക്ക് കിഴക്കന്‍ പ്രദേശത്തെ മിക്ക സംസ്ഥാനങ്ങള്‍ക്കും രൂപം നല്‍കിയത്.2000 ഒക്ടോബറില്‍ അസമിലെ കച്ചാര്‍ ജില്ലയില്‍ ലൈലാപൂര്‍ ഗ്രാമവാസികള്‍ മിസോറാമിലെ കൊലസിബ് ജില്ലയിലെ വൈറങ്‌ടെ പ്രദേശവാസികളുമായി ഏറ്റുമുട്ടി. ഒക്ടോബറിലെ സംഘര്‍ഷത്തിനു മുമ്പ് തന്നെ അസമിലെ കരിംഗഞ്ജ് ജില്ലയിലുള്ളവരും മിസോറാമിലെ മാമിത് ജില്ലയിലുള്ളവരും ഏറ്റുമുട്ടിയിരുന്നു.
ഒക്ടോബര്‍ 9ന് മിസോറാമില്‍ുപ്പെട്ട രണ്ട് കുടിലുകള്‍ക്ക് അസംകാര്‍ തീയിട്ടിരുന്നു. അന്ന് രണ്ട് സംഘര്‍ഷങ്ങളാണ് നടന്നത്. കച്ചാറിലുണ്ടായ രണ്ടാമത്തെ സംഭവത്തില്‍ ലൈലാപൂരിലെ പ്രദേശവാസികള്‍ മിസോറാം പോലിസിനു നേരെ കല്ലെറിഞ്ഞു. ഇതിനു പ്രതികാരമായി മിസോമിലെ പ്രദേശവാസികള്‍ അസമിലുള്ളവര്‍ക്കെതിരേയും ആക്രമണമഴിച്ചുവിട്ടു.
ഏതാനും വര്‍ഷം മുമ്പ് അസം, മിസോറം സര്‍ക്കാരുകള്‍ സംയുക്തമായി അതിര്‍ത്തിയിലെ ആളില്ലാ പ്രദേശങ്ങളില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. പക്ഷേ, ഏതാനും പേര്‍ ഈ പ്രദേശത്ത് കുടില്‍കെട്ടാന്‍ തുടങ്ങിയതോടെ അസമിലെ ലെയ്‌ലപൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. മിസോറാമില്‍ നിന്നുളളവര്‍ ഈ കുടിലുകള്‍ കത്തിച്ചുകളഞ്ഞതായിരുന്നു പ്രകോപനം.
മിസോറാമിലുള്ളവര്‍ ദീര്‍ഘകാലമായി കൃഷി ചെയ്തുകൊണ്ടിരുന്ന പ്രദേശങ്ങളില്‍ അസമില്‍നിന്നുള്ളവര്‍ അവകാശം ഉന്നയിച്ചതോടെയാണ് ഒക്ടോബര്‍ 9ന് സംഘര്‍ഷം ഉണ്ടായത്.
ഈ പ്രദേശങ്ങള്‍ ചരിത്രപരമായി മിസോറാംകാരുടെ കയ്യിലാണെന്നാണ് ഈ പ്രദേശത്തെ എംപി പറയുന്നത്. സിന്‍ഗ്ല വനപ്രദേശത്താണ് ഈ ഭൂമി ഇപ്പോഴുള്ളത്. അസമില്‍ പാര്‍ക്കുന്ന ബംഗ്ലാദേശില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരാണ് സംഘര്‍ഷത്തിനും നുഴഞ്ഞുകയറ്റത്തിനും പിന്നിലെന്നാണ് മിസോറമിലെ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെ വാദം. പോലിസിനെതിരേ സംഘര്‍ഷമുണ്ടാക്കുന്നതും ഇവരാണെന്ന് മിസോറാംകാര്‍ വാദിക്കുന്നു.
അസമില്‍ വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ അതിര്‍ത്തിത്തര്‍ക്കം കുഴഞ്ഞുമറിഞ്ഞ പ്രശ്‌നമാണ്. മിസോറാമിനേക്കാള്‍ കൂടുതല്‍ സംഘര്‍ഷം നടക്കുന്നത് നാഗാലാന്‍ഡുകാരുമായാണ്.
മിസോറാം- അസം അതിര്‍ത്തി ഏകദേശം 165 കിലോമീറ്റര്‍ നീളംവരും. മുന്‍കാലങ്ങളില്‍ മിസോറാം ലുഷായ് ഹില്‍സ് എന്ന പേരില്‍ അസമിലെ ഒരു ജില്ലയായിരുന്നു. രണ്ട് പ്രദേശങ്ങള്‍ക്കുമിടയില്‍ രണ്ട് അതിര്‍ത്തിനിര്‍യനങ്ങളാണ് വിവിധ കാലങ്ങള്‍ക്കിടയില്‍ നടന്നിട്ടുള്ളത്. ഒന്ന് 1875 കാലത്തും മറ്റൊന്ന് 1933ലും. ലുമായ് കുന്നുകളും മണിപ്പൂരും തമ്മിലുള്ള അതിര്‍ത്തിയാണ് അന്ന് നിര്‍ണയിച്ചത്.
1875 നോട്ടിഫിക്കേഷന്‍ അനുസരിച്ച് അതിര്‍ത്തി നിര്‍ണയിക്കണമെന്നാണ് മിസോറംകാരുടെ വാദം. ബംഗാള്‍ ഈസ്‌റ്റേണ്‍ റഗുലേഷന്‍(ബിഇഎഫ്ആര്‍)നിയമം, 1873 നിയമമനുസരിച്ചാണ് അന്നത്തെ അതിര്‍ത്തിനിര്‍ണയം നടന്നത്.
1933ലാണ് രണ്ടാമത്തെ അതിര്‍ത്തി നിര്‍ണയം നടന്നത്. 1933ലെ കരാര്‍ തങ്ങള്‍ അറിഞ്ഞുകൊണ്ടല്ലെന്നാണ് മിസോറാംകാരുടെ വാദം. അത് തള്ളിക്കളയണമെന്നും അവര്‍ പറയുന്നു.
RELATED STORIES
പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേര്‍ അറസ്റ്റില്‍; അധ്യാപകരും...
10 Jan 2025 3:56 PM GMTനാല് എംഎല്‍എമാരെ കൂടി കൊണ്ടുവരാമെന്ന് പി വി അന്‍വര്‍; മമത ബാനര്‍ജി...
10 Jan 2025 3:37 PM GMTഅഞ്ച് വര്‍ഷത്തിനുള്ളില്‍ 60ലേറെ പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 40...
10 Jan 2025 3:22 PM GMTകണ്ണൂരില്‍ 10ാം ക്ലാസ്സുകാരി കുഴഞ്ഞു വീണു മരിച്ചു
10 Jan 2025 3:18 PM GMTപാലക്കാട് ജപ്തി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു
10 Jan 2025 3:15 PM GMTയുവദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍
10 Jan 2025 3:10 PM GMT