Latest News

മാള പ്രസ്സ് ക്ലബ്ബിന്റെ ഗ്രന്ഥശാലയിലേക്ക് എംഎല്‍എ പുസ്തകങ്ങള്‍ നല്‍കി

മാള പ്രസ്സ് ക്ലബ്ബിന്റെ ഗ്രന്ഥശാലയിലേക്ക് എംഎല്‍എ പുസ്തകങ്ങള്‍ നല്‍കി
X

മാള: മാള പ്രസ്സ് ക്ലബ്ബ് ആരംഭിക്കുന്ന പി എം ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ സ്മാരക ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങള്‍ നല്‍കി. കൊടുങ്ങല്ലൂര്‍ എംഎല്‍എ വി ആര്‍ സുനില്‍കുമാറിന്റെ കുടുംബപുസ്തക ശേഖരത്തില്‍ നിന്നാണ് ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങള്‍ കൈമാറിയത്. എംഎല്‍എയുടെ വീട്ടിലെത്തിയ ഭാരവാഹികള്‍ക്ക് എംഎല്‍എയും ഭാര്യ ശ്രീബയും മക്കള്‍ സാല്‍വദോര്‍ സാല്‍വിയോറും ചേര്‍ന്ന് പുസ്തകങ്ങള്‍ കൈമാറി. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത്, സെക്രട്ടറി ഇ പി രാജീവ്, ഗ്രന്ഥശാല സെക്രട്ടറി അജയ് ഇളയത്, ഇ സി ഫ്രാന്‍സിസ്, കെ എം ബാവ എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ സ്വീകരിച്ചു.

Next Story

RELATED STORIES

Share it