Latest News

രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് താഴെയായി

രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് താഴെയായി
X

ന്യൂഡല്‍ഹി; ഒരു മാസത്തിനുശേഷം രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് താഴെയായതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83,876 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. പോസിറ്റിവിറ്റി നിരക്ക് 7.25 ശതമാനമായി കുറഞ്ഞു. ജനുവരി ആറാം തിയ്യതി മുതലാണ് കൊവിഡ് പ്രതിദിന രോഗബാധ ഒരു ലക്ഷത്തിനു മുകളിലായത്.

രാജ്യത്തെ കൊവിഡ് സജീവ രോഗികളുടെ എണ്ണം 11,08,938ആണ്.

ആകെ രോഗബാധിതരുടെ 2.62 ശതമാനമാണ് സജീവ രോഗികള്‍, രോഗമുക്തി നിരക്ക് 96.19 ശതമാനമായി.

പോസിറ്റിവിറ്റി നിരക്ക് 7.25 ശതമാനമാണ്. നൂറ് പേരെ പരിശോധിക്കുമ്പോള്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണമാണ് പോസിറ്റിവിറ്റി നിരക്ക്.

സ്പുട്‌നിക് ലൈറ്റ് സിംഗിള്‍ ഡോസ് വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കി. ഇത് രാജ്യത്ത് അനുമതി നല്‍കുന്ന ഒമ്പതാമത്തെ വാക്‌സിനാണ്.

കൊവിഡ് വ്യാപനം കുറഞ്ഞതോടെ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ 9-12 ക്ലാസുകള്‍ പുനരാരംഭിച്ചു.

24 മണിക്കൂറിനുള്ളില്‍ 1,99,054 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 4,06,60,202 ആയിട്ടുണ്ട്.

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 9.18 ശതമാനമായി.

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 1,410 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് 2.45 ശതമാനം.

മഹാരാഷ്ട്രയില്‍ 9,666 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 66 പേര്‍ മരിച്ചു. ആകെ മരണം 1,43,074.

രാജ്യത്ത് ഇതുവരെ 169.63 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി.

Next Story

RELATED STORIES

Share it