Latest News

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ഇന്ന് അന്വേഷണ സംഘത്തിന്

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ഇന്ന് അന്വേഷണ സംഘത്തിന്
X

കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദിന്റെ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ഇന്ന് അന്വേഷണ സംഘത്തിന്. ഇര്‍ഷാദിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. റിപോര്‍ട്ട് ലഭിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ജൂലൈ 17ന് തിക്കോടി കോടിക്കല്‍ കടപ്പുറത്തുനിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ജൂണ്‍ ആറിന് കാണാതായ മേപ്പയൂര്‍ കൂനം വെള്ളിക്കാവ് വടക്കേടത്തുകണ്ടി ദീപകിന്റെ മൃതദേഹമെന്നു കരുതി വീട്ടുകാര്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ബന്ധുക്കളില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം ദീപകിന്റേതല്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് ഇര്‍ഷാദിന്റേതാണെന്ന് തെളിഞ്ഞത്.

വിദേശത്ത് ജോലി ആവശ്യാര്‍ഥം പോയ ഇര്‍ഷാദ് മെയ് 14നാണ് നാട്ടിലെത്തിയത്. അടുത്ത ദിവസംതന്നെ കാണാതായി. രക്ഷിതാക്കളുടെ പരാതിയില്‍ പെരുവണ്ണാമൂഴി പോലിസ് അന്വേഷിച്ച് 16ന് വീടിനു സമീപം കണ്ടെത്തി പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നാണ് പത്തനംതിട്ട സ്വദേശിനിയുടെ സ്വര്‍ണം ഇര്‍ഷാദ് വശമുണ്ടെന്ന ആരോപണവുമായി സംഘം വീട്ടിലെത്തിയത്. ഇര്‍ഷാദിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചവശനാക്കിയ നിലയിലുള്ള ഫോട്ടോ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു. ഇതോടെയാണ് ജൂലൈ 28ന് പെരുവണ്ണാമൂഴി പോലിസില്‍ പരാതി നല്‍കിയത്. തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നായിരുന്നു അറസ്റ്റിലായവരുടെ മൊഴി.

Next Story

RELATED STORIES

Share it