Latest News

തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച് എസ്ഡിപിഐ

തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച് എസ്ഡിപിഐ
X

ചെന്നൈ; തമിഴ്‌നാട്ടിലെ നഗര മേഖലയിലെ തദ്ദേശ തിരഞ്ഞടുപ്പില്‍ എസ്ഡിപിഐ ഉജ്ജ്വല വിജയം കരസ്ഥമാക്കി. നഗരമേഖലയില്‍ ഒറ്റക്ക് മല്‍സരിച്ച് 26 വാര്‍ഡുകളാണ് എസ്ഡിപിഐ നേടിയത്. കഴിഞ്ഞ വര്‍ഷം 8 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. അതാണ് മൂന്നിരട്ടിയിലധികമായി വര്‍ധിച്ചത്.

ഇത്തവണത്തെ നഗര തദ്ദേശതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 1 കോര്‍പറേഷന്‍ വാര്‍ഡും 8 മുനിസിപ്പല്‍ വാര്‍ഡും 17 ടൗണ്‍ പഞ്ചായത്ത് വാര്‍ഡും നേടി.

ഗ്രാമീണ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ 138ഉം കൂടി ചേര്‍ന്നാല്‍ തമിഴ്‌നാട്ടില്‍ ആകെ 164 വാര്‍ഡുകളാണ് എസ്ഡിപിഐക്ക് നേടാനായത്.

ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഡിഎംകെക്കാണ് മുന്‍തൂക്കം. കഴിഞ്ഞ തവണ എഐഎഡിഎംകെ വിജയിച്ച സീറ്റുകള്‍ പോലും ഇത്തവണ ഡിഎംകെ പിടിച്ചെടുത്തു. ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ് ലിം ലീഗ്, വിസികെ, മനിതനേയ മക്കള്‍ കക്ഷി എന്നീ പാര്‍ട്ടികള്‍ മുന്നണിയായാണ് മല്‍സരിച്ചത്. മുന്നണിയിലെ മറ്റ് പാര്‍ട്ടികള്‍ക്കും നേട്ടമുണ്ടായി.

ലഭ്യമായ വിവരമനുസരിച്ച് എസ്ഡിപിഐ നേടിയ വാര്‍ഡുകള്‍ ഇവയാണ്;

ജന്നത്ത് ഹലീമ വാര്‍ഡ് 01 (ഏര്‍വാടി ടൗണ്‍ പഞ്ചായത്ത്), ബക്രുദ്ദീന്‍ വാര്‍ഡ് 02 (സ്വാമിമലൈ ടൗണ്‍ പഞ്ചായത്ത്), മെഹറുന്നിസ വാര്‍ഡ് 08 (മുത്തുപ്പേട്ട് ടൗണ്‍ പഞ്ചായത്ത്), പീര്‍ മുഹമ്മദ് വാര്‍ഡ് 05 (തിരുവിതാംകോഡ് ടൗണ്‍ പഞ്ചായത്ത്), ബേനസീറ വാര്‍ഡ് 13(അതിരംപട്ടിനം മുനിസിപ്പാലിറ്റി), മുഹമ്മദ് റാബി വാര്‍ഡ് 08(തിരുവിതാങ്കോട് ടൗണ്‍ പഞ്ചായത്ത്), മുത്തു മുഹമ്മദ് വാര്‍ഡ് 02(വടകരൈ ടൗണ്‍ പഞ്ചായത്ത്), അസറുദ്ദീന്‍ വാര്‍ഡ് 05(പൂതമ്പാടി ടൗണ്‍ പഞ്ചായത്ത്), സാക്കില ബാനു വാര്‍ഡ് 12 (മനവലകുറിച്ചി ടൗണ്‍ പഞ്ചായത്ത്), ബീ ഹലീമ വാര്‍ഡ് 05 (ഏര്‍വാടി ടൗണ്‍ പഞ്ചായത്ത്), എം. ബീമ വാര്‍ഡ് 14 (മനവലകുറിച്ചി ടൗണ്‍ പഞ്ചായത്ത്), തമീം അന്‍സാരി വാര്‍ഡ് 12 (മുത്തുപ്പേട്ട് ടൗണ്‍ പഞ്ചായത്ത്), ജല്‍മ നാച്ചിയ വാര്‍ഡ് 11 (മഡുക്കൂര്‍ ടൗണ്‍ പഞ്ചായത്ത്), നബീല അന്‍സാര്‍ വാര്‍ഡ് 04(പൂതപാണ്ടി ടൗണ്‍ പഞ്ചായത്ത്), യാസര്‍ ഖാന്‍ വാര്‍ഡ് 20(കടയനല്ലൂര്‍ മുനിസിപ്പാലിറ്റി), സിദ്ദി സബീന വാര്‍ഡ് 01 (ഉടങ്കുടി ടൗണ്‍ പഞ്ചായത്ത്), എസ്. സജില വാര്‍ഡ് 12(കുളച്ചല്‍ മുനിസിപ്പാലിറ്റി), ബേനസീറ വാര്‍ഡ് 15(മുത്തുപ്പേട്ട് ടൗണ്‍ പഞ്ചായത്ത്), ജഗബര്‍ അലി വാര്‍ഡ് 14(മുത്തുപ്പേട്ട് ടൗണ്‍ പഞ്ചായത്ത്), ജമീല ഫിര്‍ദൗസ് വാര്‍ഡ്, (പല്ലപ്പട്ടി മുനിസിപ്പാലിറ്റി), ഷൈഖ് മുഹമ്മദ് വാര്‍ഡ് 20(ശങ്കരങ്കോവില്‍ മുനിസിപ്പിലാറ്റി), അലീമ ബീഗം വാര്‍ഡ് 84 (കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍), സാക്കിന ബീഗം വാര്‍ഡ് 18 (കീഴക്കരൈ മുനിസിപ്പാലിറ്റി), ആസിയ ഫഹ്മിദ വാര്‍ഡ് 11(കയാല്‍പട്ടിനം മുനിസിപ്പാലിറ്റി), മുജീബ് റഹ്മാന്‍ വാര്‍ഡ് 4(മംഗല്‍പേട്ട് ടൗണ്‍ പഞ്ചായത്ത്).

Next Story

RELATED STORIES

Share it