Latest News

കേരള ബജറ്റ് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമെന്ന് എസ്.ഡി.പി.ഐ

കേരള ബജറ്റ് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമെന്ന് എസ്.ഡി.പി.ഐ
X

തിരുവനന്തപുരം: ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തകര്‍ന്നടിഞ്ഞ വ്യവസായവ്യാപാര മേഖലയുടെ പുനരുദ്ധാരണത്തിന് ബജറ്റില്‍ പദ്ധതികളില്ല. കഴിഞ്ഞ നാല് വര്‍ഷമായി തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കാതിരുന്ന സര്‍ക്കാര്‍ ഭരണം ഒഴിയാനായിരിക്കേ തൊഴിലവസരം സൃഷ്ടിക്കുമെന്നു പറയുന്നത് കബളിപ്പിക്കലാണ്.

എല്ലാവിധ തൊഴില്‍ സുരക്ഷയുമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന ഉള്‍പ്പെടെ ആനുകുല്യങ്ങള്‍ വാരിക്കോരി നല്‍കുമ്പോള്‍ അടിസ്ഥാന പ്രശ്‌നങ്ങളെ ബജറ്റ് അഭിമുഖീകരിക്കുന്നില്ല. സംസ്ഥാനത്തെ 50 ശതമാനത്തിലധികം വരുന്ന പിന്നാക്ക ജനതയുടെ ക്ഷേമത്തിന് കേവലം 42 കോടി മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. അതേസമയം ജനസംഖ്യയില്‍ 20 ശതമാനത്തില്‍ താഴെ മാത്രം ഉള്ള മേല്‍ജാതി വിഭാഗത്തിന് 31 കോടി വകയിരുത്തിയിരിക്കുന്നു. ഇത് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന സവര്‍ണ പ്രീണനത്തിന്റെ തുടര്‍ച്ചയാണ്.

തകര്‍ന്നടിഞ്ഞ സാമ്പത്തിക സ്ഥിതിയില്‍ നിന്നു കരകയറാവാനാതെ നില്‍ക്കുകയാണ് സംസ്ഥാനം. അഞ്ചു വര്‍ഷം മുന്‍പ് ഒന്നര ലക്ഷം കോടി രൂപ പൊതുകടം ഉണ്ടായിരുന്ന കേരളത്തിന്റെ കടബാധ്യത ഇന്ന് മൂന്നു ലക്ഷം കോടിയായി. വട്ടിപ്പലിശയ്ക്ക് കടമെടുത്ത് വികസന മാമാങ്കം നടത്തി ഭാരം ജനങ്ങളുടെ ചുമലില്‍ വെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ മാത്രമായി സര്‍ക്കാര്‍ ചുരുങ്ങുകയും കിഫ്ബി സമാന്തര സര്‍ക്കാരായി വളരുകയുമാണ്. ഇത് സംസ്ഥാനത്തെ വലിയ അപകടത്തിലേക്ക് നയിക്കുമെന്നും മജീദ് ഫൈസി പറഞ്ഞു.

Next Story

RELATED STORIES

Share it