Latest News

സ്വാതന്ത്ര്യസമര പോരാളികളുടെ പേരുകള്‍ വെട്ടിമാറ്റാനുള്ള തീരുമാനം ചരിത്ര വസ്തുതകളെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമമെന്ന് എസ്എസ്എഫ്

സ്വാതന്ത്ര്യസമര പോരാളികളുടെ പേരുകള്‍ വെട്ടിമാറ്റാനുള്ള തീരുമാനം ചരിത്ര വസ്തുതകളെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമമെന്ന് എസ്എസ്എഫ്
X

കൊല്ലം: മലബാര്‍ സമര നായകന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും ഉള്‍പ്പടെയുള്ള 387 സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാറിന്റെ ചരിത്ര വിരുദ്ധതയും വര്‍ഗീയതയുമാണ് വെളിവാക്കുന്നതെന്ന് എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജഅഫര്‍ അഭിപ്രായപ്പെട്ടു. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.സി.എച്ച്.ആര്‍ പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എന്‍ട്രികള്‍ അവലോകനം ചെയ്ത മൂന്നംഗ സമിതി രക്തസാക്ഷി പട്ടികയില്‍ നിന്ന് 387 പേരെ വെട്ടിയത് ചരിത്രത്തിലിടം നേടിയ സമരാധ്യായങ്ങളെ പുതിയ തലമുറയുടെ അറിവില്‍ നിന്ന് തമസ്‌കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. 1921ലെ മലബാര്‍ സമരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും മതപരിവര്‍ത്തന ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നുമുള്ള സമിതിയുടെ കണ്ടെത്തല്‍ അവാസ്തവവും ചരിത്ര വസ്തുതകളുടെ തെറ്റായ വ്യാഖ്യാനവുമാണ്. ചരിത്രത്തെ പിറകോട്ട് വലിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ചരിത്രബോധമുള്ള സമൂഹം ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീന്‍ ഫാളിലി കൊല്ലം അധ്യക്ഷത വഹിച്ചു. ജാബിര്‍ സഖാഫി, സി.ആര്‍.കെ മുഹമ്മദ്,ആശിഖ് തങ്ങള്‍ കൊല്ലം, എം നിയാസ്, ഹാമിദലി സഖാഫി, എം ജുബൈര്‍, കെ.ബി ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it