- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യത്തിനു നേരെയുള്ള കയ്യേറ്റം ചെറുക്കണമെന്ന് എസ്എസ്എഫ്
കൊല്ലം: രാജ്യത്തെ സാധാരണ ജനങ്ങളുടെ സൈ്വര്യജീവിതം കെടുത്തുന്ന നിയമങ്ങളും നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും ജനവിരുദ്ധ നയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും എസ്എസ്എഫ് കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ സമരങ്ങളുടെ ഭാഗമായി 'രാജ്യം ബഹളം വെക്കുന്നു' എന്ന ശീര്‍ഷകത്തില്‍ ജില്ലയിലെ 206 യൂണിറ്റ് കേന്ദ്രങ്ങളില്‍ എസ്എസ്എഫ് പ്രതിഷേധം സംഘടിപ്പിച്ചു. പ്രവര്‍ത്തകര്‍ വീടുകള്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രതിഷേധ ചിത്രങ്ങള്‍ പങ്കുവെച്ചു.
അച്ഛാദിന്‍ വരുന്നു എന്ന് കൊതിപ്പിച്ച് ജനങ്ങളുടെ വോട്ട് നേടിയവര്‍ നല്ല ദിനങ്ങള്‍ക്ക് പകരം ജനങ്ങള്‍ക്ക് സമ്മാനിച്ചത്
നോട്ടു നിരോധനം, തൊഴിലില്ലായ്മ, ആള്‍ക്കൂട്ട കൊലകള്‍, സാമ്പത്തിക മാന്ദ്യം, കോര്‍പ്പറേറ്റ്‌വത്കരണം, ദരിദ്രരുടെ എണ്ണത്തിലെ വളര്‍ച്ച, തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍, ഇന്ധന വിലവര്‍ധന, അഴിമതി, നവമാധ്യമ കര്‍സേവ, മൗലികാവകാശ ധ്വംസനം, സാംസ്‌കാരികാധിനിവേശം, ഇഐഎ, എന്‍ഇപി, എന്‍ആര്‍സി, കര്‍ഷകദ്രോഹ നയങ്ങള്‍, വര്‍ഗീയ കലാപങ്ങള്‍, മഹാമാരി കാലത്തെ അനാസ്ഥകള്‍, ഫെഡറലിസത്തെ തകര്‍ക്കല്‍, വിലക്കയറ്റം, ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ച, കാര്യക്ഷമമല്ലാതെയുള്ള ജി.എസ് ടി സംവിധാനം എന്നിവയാണെന്ന് എസ്എസ്എഫ് ജില്ലാസെക്രട്ടറി ഷെമീര്‍ വടക്കേവിള പറഞ്ഞു.
തെരുവിലുയരുന്ന ശബ്ദങ്ങളാണ് ഭരണകൂടങ്ങളെ നേര്‍വരയില്‍ നയിക്കുകയെന്നും വിയോജിപ്പുകളെയെല്ലാം രാജ്യദ്രോഹമായി ചിത്രീകരിച്ച് ജനകീയാഭിപ്രായങ്ങളെ നിശ്ശബ്ദമാക്കാനുള്ള നീക്കം അനുവദിച്ച് നല്‍കുകയില്ലെന്നും അക്കാദമിക് ഫാഷിസത്തിലൂടെ വിദ്യാര്‍ത്ഥികളുടെ ഉയിര്‍പ്പിനെ തടയാനുള്ള നീക്കം പ്രതിരോധിച്ച് ജനാധിപത്യത്തിന് നേരെയുള്ള കയ്യേറ്റം ചെറുക്കണമെന്നും എസ്എസ്എഫ് ആവശ്യപ്പെട്ടു.
RELATED STORIES
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMT