Latest News

സീറൊ മലബാര്‍ സഭ വിചിന്തനത്തിനു തയ്യാറാകണം അല്‍മായ മുന്നേറ്റം

അഭയ കേസ്, കൊട്ടിയൂര്‍ കേസ്, ഫ്രാങ്കോ കേസ് എറണാകളം ഭൂമിയിടപാട് എന്നീ വിഷയങ്ങളിലടക്കം സഭയുടെ നിലപാടുകളില്‍ തെറ്റുപറ്റി എന്നതില്‍ തര്‍ക്കമില്ല.

സീറൊ മലബാര്‍ സഭ വിചിന്തനത്തിനു തയ്യാറാകണം അല്‍മായ മുന്നേറ്റം
X
കൊച്ചി : കേരള സമൂഹത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ അഭയ കേസില്‍ കോടതി വിധി വന്ന സാഹചര്യത്തില്‍ സീറൊ മലബാര്‍ സഭ വിചിന്തനത്തിനു തയ്യാറാകണമെന്ന് 'അല്‍മായ മുന്നേറ്റം' ആവശ്യപ്പെട്ടു: സമകാലീന സംഭവങ്ങളില്‍ സഭാധികാരികള്‍ക്കും സന്യസ്തര്‍ക്കും സംഭവിക്കുന്ന വീഴ്ചകള്‍ മറച്ചു പിടിക്കാനും ന്യായീകരിക്കാനും സഭ കാണിക്കുന്ന അമിതമായ താല്‍പര്യം പൊതുസമൂഹത്തില്‍ സഭയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ്. തെറ്റു സംഭവിക്കുക എന്നത് മാനുഷീകമാണ് എന്നാല്‍ അതു മനസിലാക്കി പശ്ചാത്തപിച്ച് തെറ്റുകള്‍ ഏറ്റുപറയുകയും തിരുത്തുകയും ചെയ്യുക എന്നത് ക്രിസ്തീയ ഉത്തരവാദിത്വമാണ് നിര്‍ഭാഗ്യവശാല്‍ ഇന്ന് തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കയും അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന തുവഴി സഭാധികാരികള്‍ ക്രിസ്തുവിന്റെ എതിര്‍ സാക്ഷ്യമാവുകയും മററുള്ളവര്‍ക്ക് തെറ്റു ചെയ്യുന്നതിനുള്ള പ്രോല്‍സാഹനം നല്‍കുകയും എന്ന യാഥാര്‍ത്യം സീറോ മലബാര്‍ സഭ ഇനിയും തിരിച്ചറിയേണ്ടതുണ്ടെന്നും അല്മായ മുന്നേറ്റം ആരോപിച്ചു.


16വയസുള്ള വിദ്യാര്‍ത്ഥിനി ഒരു വൈദികനാല്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ സഭ കൈക്കൊണ്ട നിലപാടുകളും പ്രവര്‍ത്തികളും വിശ്വാസി സമൂഹത്തില്‍ സഭയോട് അറപ്പും വെറുപ്പും ഉണ്ടാക്കിയിട്ടുണ്ട്. അളവില്ലാത്ത സമ്പത്തും അമിതമായ സ്വാധീനവും ക്രിസ്തു ചൈതന്യത്തില്‍ നിന്നും സഭയെ അകറ്റി യിരിക്കുന്നു. സഭയുടെ സമ്പത്തിന് അധാരമായ നേര്‍ച്ചപണം നല്‍കുന്ന വിശ്വാസികള്‍ അടിമകളല്ല എന്ന ബോധ്യത്തോടെ സഭാ നിലപാടുകള്‍ക്ക് സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിലക്കുറപ്പിക്കാനാകു ന്നില്ലെങ്കില്‍ സ്ഭ വലിയ വില കൊടുക്കേണ്ടി വരും. നിരാലംബരോടും ദരിദരോടും ബലഹീനരോടും പക്ഷം ചേര്‍ന്ന ക്രിസ്തുവിന്റെ സഭ ഇന്ന് വേട്ടക്കാരന്നൊപ്പം നില്‍ക്കുകയും ഇരയെ ക്രൂരമായി ഒറ്റപ്പെടുത്തി ആക്രമിക്കുകയും ചെയ്യുന്ന പ്രവണത ആവര്‍ത്തിക്കപ്പെടുന്നു.


അഭയ കേസ്, കൊട്ടിയൂര്‍ കേസ്, ഫ്രാങ്കോ കേസ് എറണാകളം ഭൂമിയിടപാട് എന്നീ വിഷയങ്ങളിലടക്കം സഭയുടെ നിലപാടുകളില്‍ തെറ്റുപറ്റി എന്നതില്‍ തര്‍ക്കമില്ല. പണവും സ്വാധീനവും കൊണ്ട് എന്തും നേടാമെന്ന മിഥ്യാധാരണ വെടിഞ്ഞ് മൂല്യങ്ങളില്‍ അധിഷ്ടിതമായ പ്രവര്‍ത്തന ശൈലി യിലേക്ക് സഭാധികാരി കള്‍ പിന്തിരിയണമെന്ന് അല്മായ മുന്നേറ്റം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ കണ്‍വീനര്‍ അഡ്വ:ബിനു ജോണ്‍ മൂലന്‍ അധ്യക്ഷത വഹിച്ചു പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി PP ജെരാര്‍ഡ് സെക്രട്ടറി ജോമോന്‍ തോട്ടപ്പിള്ളി , ഷൈജു ആന്റണി, മാത്യു കരോണ്ടു കടവന്‍, റിജു കാഞ്ഞുക്കാരന്‍ , ജോജോ വര്‍ഗിസ്, ബോബി മലയില്‍, ജോസഫ് ആന്റണി, വിജിലന്‍ ജോണ്‍, സൂരജ് പൗലോസ്, ജെയിമോന്‍ ദേവസ്യ സംസാരിച്ചു.




Next Story

RELATED STORIES

Share it