- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതുവര്‍ഷത്തില്‍ കുതിപ്പിനൊരുങ്ങി ഇരുചക്രവാഹന വിപണി
ഹോണ്ട സിബിആര്‍ 650 ബിഎസ് 6 മോഡല്‍ 2021 ല്‍ ഇന്ത്യന്‍ റോഡുകളിലെത്തും

കോഴിക്കോട്: പുതുവര്‍ഷത്തില്‍ കുതിപ്പിനൊരുങ്ങി രാജ്യത്തെ ഇരുചക്ര വാഹന വിപണി. ട്രയംഫ്, ഡ്യൂക്കാത്തി, ഹോണ്ട തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം പുതുപുത്തന്‍ മോഡലുകളുടെ നിരകളാണ് വിപണിയിലിറക്കാനൊരുങ്ങുന്നത്.
ഈ വര്‍ഷം ഏറ്റവും പ്രതീക്ഷിക്കുന്ന ബൈക്കുകളിലൊന്ന് ട്രയംഫ് ട്രിഡന്റ് 660 ആണ്. റെട്രോ സ്‌റ്റൈലിംഗിലുള്ള ഈ ബൈക്ക് 80 ബിഎച്ച്പി, 64 എന്‍എം പീക്ക് ടോര്‍ക്ക് ട്യൂണ്‍ ചെയ്ത പുതിയ 660 സിസി ഇന്‍ലൈന്‍ ട്രിപ്പിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ നിന്ന് പവര്‍ എടുക്കും. 7 ലക്ഷത്തില്‍ താഴെയാണ് വില (എക്‌സ്‌ഷോറൂം). ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് പുതിയ കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ എത്തുന്ന പുതിയ ട്രിഡന്റ് 660 ന്റെ പ്രീബുക്കിംഗുകള്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.
ഡ്യുക്കാത്തി, മോണ്‍സ്റ്റര്‍ എന്ന വേരിയന്റുമായിട്ടാണ് എത്തുന്നത്. സ്റ്റീല്‍ ട്രെല്ലിസ് യൂണിറ്റിന് പകരമായി പുതിയതും ഭാരം കുറഞ്ഞതുമായ ഫ്രെയിമും 110 ബിഎച്ച്പിയും 93 എന്‍എം പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്ന 937 സിസി എല്‍ട്വിന്‍ എഞ്ചിന്‍. പുതിയ ഡ്യുക്കാത്തി മോണ്‍സ്റ്റര്‍ കൂടുതല്‍ ഇലക്ട്രോണിക് എയ്ഡുകളും നല്‍കും. ഇതൊക്കെയാണെങ്കിലും 166 കിലോഗ്രാം ആണ് ഭാരം.
ട്രയംഫ് കമ്പനി, ടൈഗര്‍ 850 സ്‌പോര്‍ട് എന്ന ബൈക്കും വിപണിയിലെത്തിക്കുന്നുണ്ട്. 888 സിസി ഇന്‍ലൈന്‍ ത്രീ സിലിണ്ടര്‍ മോട്ടോര്‍ 84 ബിഎച്ച്പി കരുത്തും 82 എന്‍എം പീക്ക് ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. റോഡ്, റെയിന്‍ എന്നീ രണ്ട് റൈഡിംഗ് മോഡുകളുമായാണ് ഇത് വരുന്നത്. 900 ല്‍ നിന്ന് പ്രീമിയം ഹാര്‍ഡ്‌വെയര്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്‌പോക്ക്ഡ് വീലുകളില്‍ നിന്ന് വ്യത്യസ്തമായി ഇത് അലോയ് വീലിലും ലഭിക്കും. 10 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില.
ഹോണ്ട സിബിആര്‍ 650 ബിഎസ് 6 മോഡല്‍ 2021 ല്‍ ഇന്ത്യന്‍ റോഡുകളിലെത്തും. 650 സിസി സെഗ്‌മെന്റിലെ ഏറ്റവും പ്രിയങ്കരമായ ബൈക്കുകളിലൊന്നായ ഹോണ്ട സിബിആര്‍ 6 ആര്‍ പിന്‍വലിച്ച ശേഷം ഇറക്കുന്ന ബൈക്കാണ് ഇത്. അന്താരാഷ്ട്രതലത്തില്‍ യൂറോ 5 മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിധത്തിലാണ് പുതിയ ബൈക്ക് എത്തിക്കുന്നത്.
2020 ല്‍ തുടര്‍ച്ചയായ ആറാം വര്‍ഷവും ലോക സൂപ്പര്‍ബൈക്ക് ചാംപ്യന്‍ഷിപ്പ് (ഡബ്ല്യുഎസ്ബികെ) നേടിയ കാവസാക്കി നിന്‍ജയുടെ റോഡ് മോഡല്‍ നിന്‍ജ ഇസഡ് എക്‌സ് 10 ആര്‍, ഇസഡ് എക്‌സ് 10 ആര്‍ആര്‍ എന്നീ മോഡലുകള്‍ 2021ല്‍ ഇന്ത്യയിലിറങ്ങും. പുതിയ ഇന്റഗ്രേറ്റഡ് വിംഗ്‌ലെറ്റ് ഡിസൈന്‍, മെച്ചപ്പെടുത്തിയ എയറോഡൈനാമിക് പ്രോപ്പര്‍ട്ടികള്‍, പുതുക്കിയ സ്‌റ്റൈലിംഗ് എന്നിവ ഇതിന്റെ സവിശേതകളാണ്. പുതിയ ഇന്‍ടേക്ക്, എക്‌സ്‌ഹോസ്റ്റ് വാല്‍വ് സ്പ്രിംഗുകള്‍, ഭാരം കുറഞ്ഞ പിസ്റ്റണുകള്‍ എന്നിവ കവാസാക്കി നിന്‍ജ ഇസഡ് എക്‌സ് 10 ആര്‍ആറില്‍ ഉണ്ട്. മില്ലി സെക്കന്റില്‍ പോലും അതിന്റെ കുതിപ്പ് അനുഭവപ്പെടുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ബിഎംഡബ്ല്യു എസ് 1000 ആര്‍ ബൈക്കിന്റെ പുതിയ മോഡലുമായിട്ടാണ് 2021ല്‍ ബിഎംഡബ്ല്യു എത്തുന്നത്. 999 സിസി ഇന്‍ലൈന്‍ നാല് സിലിണ്ടര്‍ എഞ്ചിനില്‍ നിന്ന് ഇപ്പോള്‍ 162 ബിഎച്ച്പി, 114 എന്‍എം കരുത്തു ലഭിക്കും. പുതിയ ഫ്‌ലെക്‌സ്‌ഫ്രെയിം ചേസിസിലേക്കും 199 കിലോ ഭാരം കുറഞ്ഞ നിയന്ത്രണത്തിലേക്കും. പുതിയ ബിഎംഡബ്ല്യു എസ് 1000 ആര്‍ മാറിയിട്ടുണ്ട്.
RELATED STORIES
രണ്ടുമാസം മുമ്പ് മതിലില്‍ മൂത്രമൊഴിച്ചെന്ന്; ദലിത് യുവാവിനെ...
24 April 2025 1:19 AM GMTതോട്ടം ഉടമ കുടകില്‍ മരിച്ച നിലയില്‍
24 April 2025 12:50 AM GMTപെഹല്‍ഗാം ആക്രമണം: വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം മൂന്നു...
24 April 2025 12:38 AM GMTമരക്കൊമ്പ് തുടയില്‍ കുത്തിക്കയറി തൊഴിലാളി മരിച്ചു; മരത്തിനു മുകളില്‍...
23 April 2025 5:49 PM GMTതാമരശ്ശേരി ചുരത്തില്‍ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണു
23 April 2025 5:40 PM GMTറയല്‍ മാഡ്രിഡ് ഇതിഹാസ പരിശീലകന് ആന്‍സലോട്ടി ക്ലബ്ബ് വിടുന്നു
23 April 2025 5:26 PM GMT