Latest News

കെ-റെയില്‍ പദ്ധതി നടപ്പാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം റെയില്‍വേ സഹമന്ത്രി

റെയില്‍വേയുടെയും കേരളാ സര്‍ക്കാരിന്റെയും സംയുക്ത സംരംഭമാണ് കെ-റെയില്‍. 50 ശതമാനം ഫണ്ട് കേരള സര്‍ക്കാരും 49 ശതമാനം കേന്ദ്ര സര്‍ക്കാരുമാണ് സംരഭത്തിനായി മുടക്കുന്നത്.

കെ-റെയില്‍ പദ്ധതി നടപ്പാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം റെയില്‍വേ സഹമന്ത്രി
X

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രഖ്യാപിച്ച കെ-റെയില്‍ പദ്ധതി നടപ്പാക്കുന്ന കാര്യം അന്തിമമായി തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി റാവു സാഹിബ് പട്ടീല്‍ ദാന്‍വേ വ്യക്തമാക്കി. സില്‍വര്‍ലൈന്‍ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കാന്‍ സമയമായിട്ടില്ലെന്നും പാര്‍ലമെന്റ് ശൂന്യവേളയില്‍ കെ മുരളീധരന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു.

റെയില്‍വേയുടെയും കേരളാ സര്‍ക്കാരിന്റെയും സംയുക്ത സംരംഭമാണ് കെ-റെയില്‍. 50 ശതമാനം ഫണ്ട് കേരള സര്‍ക്കാരും 49 ശതമാനം കേന്ദ്ര സര്‍ക്കാരുമാണ് സംരഭത്തിനായി മുടക്കുന്നത്. 530 കിലോ മീറ്റര്‍ നീണ്ട, കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സെമിഹൈ സ്പീഡ് റെയില്‍വേ സ്ഥാപിക്കുന്നതിന് വേണ്ടി വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിട്ടുണ്ട്. 63,493 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ടെക്‌നോ-ഇക്കണോമിക് വയബിലിറ്റി കൂടി പരിഗണിക്കാനുണ്ടെന്ന് മന്ത്രി പ്രസ്താവിച്ചു. അലിഗ്‌ന്മെന്റ്, നിര്‍മാണ രീതി, ഭൂമി ഏറ്റെടുക്കല്‍ എന്നിവ ഇപ്പോള്‍ തീരുമാനം ആയിട്ടില്ല എന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it