Latest News

ഡല്‍ഹി സര്‍വ്വകലാശാല ദലിത് എഴുത്തുകാരുടെ കൃതികള്‍ സിലബസില്‍ നിന്നും ഒഴിവാക്കി

ഒഴിവാക്കിയ കൃതികള്‍ക്ക് പകരം മറ്റ് സവര്‍ണ എഴുത്തുകാരുടെ കൃതികള്‍ ഉള്‍പ്പെടുത്തുകയാണ് അധികൃതര്‍ ചെയ്തത്.

ഡല്‍ഹി സര്‍വ്വകലാശാല ദലിത് എഴുത്തുകാരുടെ കൃതികള്‍ സിലബസില്‍ നിന്നും ഒഴിവാക്കി
X

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല സിലബസില്‍ നിന്ന് മഹാശ്വേതാ ദേവി ഉള്‍പ്പടെ മൂന്ന് ദലിത് എഴുത്തുകാരുടെ കൃതികള്‍ ഒഴിവാക്കി. മഹാശ്വേതാ ദേവിയുടെ ദ്രൗപതി എന്ന കഥയാണ് സിലബസില്‍ നിന്നൊഴിവാക്കിയത്. 1999 മുതല്‍ സിലബസിന്റെ ഭാഗമായിരുന്ന ചെറുകഥയാണ് ദ്രൗപതി. ഇതിനു പുറമെ ദലിത് എഴുത്തുകാരായ ഭാമയുടെയും സുകൃതാരണിയുടെയും കൃതികളും സര്‍വകലാശാല ഒഴിവാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് അഞ്ചാം സെമസ്റ്ററില്‍ നിന്നുമാണ് ദലിത് എഴുത്തുകാരുടെ കൃതികള്‍ കൂട്ടത്തോടെ ഒഴിവാക്കിയത്. ഒഴിവാക്കിയ കൃതികള്‍ക്ക് പകരം മറ്റ് സവര്‍ണ എഴുത്തുകാരുടെ കൃതികള്‍ ഉള്‍പ്പെടുത്തുകയാണ് അധികൃതര്‍ ചെയ്തത്.സിലബസ് മേല്‍നോട്ട സമിതിയുടേതാണ് വിവാദത്തിനടിസ്ഥാനമായ നടപടി.

ഇന്ന് നടന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ നടപടിക്കെതിരേ പതിനഞ്ച് അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ വിയോജനക്കുറിപ്പ് നല്‍കി. സിലബസില്‍ പരമാവധി നശീകരണം നടന്നിട്ടുണ്ടെന്നും പാഠ്യവിഷയങ്ങളില്‍ സവര്‍ണവത്ക്കരണം നടപ്പാക്കുകയാണെന്നും ആരോപണമുയര്‍ന്നു. നടപടി പുനപരിശോധിക്കണമെന്നും അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ പ്രതികരിച്ചു.


Next Story

RELATED STORIES

Share it