- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ ബലാല്‍സംഗക്കേസില്‍ വിധി നാളെ
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ ബലാല്‍സംഗക്കേസില്‍ വിചാരണക്കോടതി നാളെ വിധി പറയും. കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറയുക.
ഡിസംബര്‍ 29നാണ് കേസുമായി ബന്ധപ്പെട്ട വാദങ്ങളും പ്രതിവാദങ്ങളും പൂര്‍ത്തിയായത്. 2018 ജൂണിലാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന് ഹോമിലെ കന്യാസ്ത്രീയുടെ പരാതി കുറവിലങ്ങാട് പൊലിസിനും ജില്ല പൊലിസ് മേധാവിക്കും ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയത്. മഠത്തിലും മറ്റ് വിവിധ സ്ഥലങ്ങളിലും വെച്ച് 13 തവണ ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീയുടെ പരാതി.
2019 ഏപ്രില്‍ ഒമ്പതിന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ നവംബര്‍ 30ന് വിചാരണ തുടങ്ങി. കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ ഹൈകോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചു. എന്നാല്‍, ഫ്രാങ്കോ വിചാരണ നേരിടണമെന്ന വിധിയാണ് കോടതികള്‍ പുറപ്പെടുവിച്ചത്.
85 പ്രോസിക്യൂഷന് സാക്ഷികളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 39 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. മൂന്നു ബിഷപ്പുമാര്‍, 11 പുരോഹിതര്‍, 25 കന്യാസ്ത്രീകളും ഉള്‍പ്പെടും. പ്രതിഭാഗം ആവശ്യപ്പെട്ട പ്രകാരം ഉള്‍പ്പെടുത്തിയ ഒമ്പതു പേരുടെയും വിസ്താരം പൂര്‍ത്തിയായി.
ജില്ല പൊലിസ് മേധാവി ഹരിശങ്കറുടെ നേതൃത്വത്തില്‍ വൈക്കം ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിച്ചത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ 23 ദിവസം പാലാ ജയിലില്‍ കിടന്നു.
അന്യായമായി തടഞ്ഞുവെക്കൽ, അധികാര ദുർവിനിയോഗം നടത്തി ലൈംഗിക ദുരുപയോഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ മേലധികാരം ഉപയോഗിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യൽ, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിരിക്കുന്നത്.
കത്തോലിക്കാ സഭയുടെ കീഴിലുള്ള ജലന്ധർ റോമൻ കാത്തലിക് രൂപതയുടെ ബിഷപ്പായി 2013 ലാണ് ഫ്രാങ്കോ നിയമിതനായത്. ഇന്ത്യൻ കത്തോലിക്കാ ചരിത്രത്തിൽ ബലാത്സംഗക്കേസിൽ പ്രതിയായി അറസ്റ്റിലായ ആദ്യത്തെ ബിഷപ്പാണ് അദ്ദേഹം. 56 കാരനായ ഫ്രാങ്കോ തൃശ്ശൂര്‍ മറ്റം സ്വദേശിയാണ്.
RELATED STORIES
യുപിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ വെടിയേറ്റു മരിച്ചു; വിദ്യാര്‍ഥി...
6 Nov 2024 1:35 AM GMTട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി: ഹരിലാലിനെ തേടി പോലിസ്
6 Nov 2024 1:17 AM GMTയുഎസ് തിരഞ്ഞെടുപ്പ്: ട്രംപ് മുന്നില്‍
6 Nov 2024 1:12 AM GMT'ബാഗില്‍ കള്ളപ്പണമെന്ന് സംശയം'; പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ...
6 Nov 2024 1:04 AM GMTഇസ്രയേല്‍ പ്രതിരോധമന്ത്രിയെ പുറത്താക്കി ബെഞ്ചമിന്‍ നെതന്യാഹു
6 Nov 2024 12:49 AM GMTസൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMT