Latest News

ഒരു ദിവസം ദശലക്ഷത്തില്‍ 140 പേരെ പരിശോധിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം

ഒരു ദിവസം ദശലക്ഷത്തില്‍ 140 പേരെ പരിശോധിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം
X

ന്യൂഡല്‍ഹി: കൊവിഡ് 19 ന്റെ സന്ദര്‍ഭത്തില്‍ പൊതുജനാരോഗ്യവും സാമൂഹിക നടപടികളും ക്രമീകരിക്കുന്നതിന്റെ ഭാഗമായി കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. ഒരു രാജ്യത്ത് ദശലക്ഷം പേരില്‍ പ്രതിദിനം 140 പരിശോധനകള്‍ നടത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.

എന്നാല്‍ ഇതിനോടകം തന്നെ കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്ത് 22 സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ഇതിനകം ദശലക്ഷത്തില്‍ പ്രതിദിനം 140ലേറെ പരിശോധനകള്‍ നടത്തുന്നുണ്ട്.

''കൊവിഡ് 19 ന്റെ സന്ദര്‍ഭത്തില്‍ പൊതുജനാരോഗ്യവും സാമൂഹിക നടപടികളും ക്രമീകരിക്കുന്നതിനുള്ള പൊതുജനാരോഗ്യ മാനദണ്ഡം'' എന്ന മാര്‍ഗനിര്‍ദേശ പത്രികയിലൂടെയാണ് പുതിയ നിര്‍ദേശം പറത്തിറക്കിയത്. ലോകാരോഗ്യസംഘടനയുടെ ഉപദേശങ്ങള്‍ പരിഗണിച്ച് സംസ്ഥാനങ്ങളുമായി/ കേന്ദ്രഭരണപ്രദേശങ്ങളുമായി ബന്ധപ്പെട്ട് പരിശോധനാശേഷി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ലാബുകളുടെ എണ്ണം 1,223 ആയി വര്‍ധിപ്പിച്ചു. ഗവണ്‍മെന്റ് മേഖലയിലെ ലാബുകളുടെ എണ്ണം 865 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 358 ഉം ആണ്.

വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:

തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 633 (ഗവണ്‍മെന്റ്: 391, സ്വകാര്യമേഖല: 242)

ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 491 (ഗവണ്‍മെന്റ: 439, സ്വകാര്യമേഖല: 52)

സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 99 (ഗവണ്‍മെന്റ: 35, സ്വകാര്യം: 64)

രാജ്യത്ത് പരിശോധനകളുടെയും പരിശോധനാശേഷിയുടെയും വേഗത ദിനംപ്രതി വര്‍ധിക്കുകയാണ്. 2020 ജനുവരിയില്‍ രാജ്യത്ത് കൊവിഡ് പരിശോധനാ സൗകര്യമുള്ള ഒരു ലാബാണുണ്ടായിരുന്നത്. മാര്‍ച്ചോടെ അത് 121 ആയും ഇപ്പോഴത് 1,223 ആയും വര്‍ധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,20,161 സാംപിളാണ് പരിശോധിച്ചത്. രാജ്യത്ത് ആകെ പരിശോധനകളുടെ എണ്ണം 1,24,12,664 ആയി. ദശലക്ഷത്തില്‍ പരിശോധനയുടെ നിരക്ക് 8994.7 എണ്ണമായി. ജൂലൈ 14ന് 3.2 ലക്ഷത്തിലേറെ പരിശോധനയാണ് ഒറ്റ ദിവസം നടത്തിയത്.

Next Story

RELATED STORIES

Share it