Latest News

തേക്കടി ജലകന്യക ബോട്ടപകടം; കേസിന്റെ വിചാരണ നാളെ ആരംഭിക്കും

തേക്കടി ജലകന്യക ബോട്ടപകടം; കേസിന്റെ വിചാരണ നാളെ ആരംഭിക്കും
X

തൊടുപുഴ: തേക്കടി ജലകന്യക ബോട്ടപകടം നടന്ന കേസിന്റെ വിചാരണ നാളെ ആരംഭിക്കും. വ്യാഴാഴ്ച തൊടുപുഴ ഫോര്‍ത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. 2009 സെപ്റ്റംബര്‍ 30-നാണ് കെ.ടി.ഡി.സി.യുടെ ജലകന്യക എന്നുപേരുള്ള ഇരുനില ബോട്ട് മറിഞ്ഞ് 45 വിനോദസഞ്ചാരികള്‍ മരിച്ചത്. സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ വൈകിയതിനാലാണ് കുറ്റപത്രം സമര്‍പ്പിച്ച് അഞ്ചുവര്‍ഷമായിട്ടും കേസില്‍ വിചാരണ ആരംഭിക്കാത്തത്. ഇപ്പോള്‍ 15 വര്‍ഷത്തിനു ശേഷം ആണ് വിചാരണ ആരംഭിക്കുന്നത്.

ദുരന്തമുണ്ടായ 2009-ല്‍ തന്നെ സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ഹൈക്കോടതി അഭിഭാഷകനെ നിയമിച്ചിച്ചതാണ്. എന്നാല്‍ ഇദ്ദേഹം സ്ഥാനമൊഴിഞ്ഞു. പിന്നീട് സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടറും 2021-ല്‍ രാജി വയ്ക്കുകയായിരുന്നു. തുടര്‍ന്ന് 2022-ല്‍ അഡ്വ. ഇ.എ. റഹീമിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. ദുരന്തമുണ്ടായതിന് ശേഷം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.കേസില്‍ 309 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഇ.എ. റഹീമാണ് ഹാജരാകുന്നത്.

Next Story

RELATED STORIES

Share it