Latest News

ഫേസ്ബുക്ക് പോസ്റ്റില്‍ വിദ്വേഷ പരാമര്‍ശമില്ല; മേഘാലയയില്‍ മാധ്യമ പ്രവര്‍ത്തകക്കെതിരേ ചുമത്തിയ എഫ്‌ഐആര്‍ സുപ്രിംകോടതി റദ്ദാക്കി

ഫേസ്ബുക്ക് പോസ്റ്റില്‍ വിദ്വേഷ പരാമര്‍ശമില്ല; മേഘാലയയില്‍ മാധ്യമ പ്രവര്‍ത്തകക്കെതിരേ ചുമത്തിയ എഫ്‌ഐആര്‍ സുപ്രിംകോടതി റദ്ദാക്കി
X

ന്യൂഡല്‍ഹി: ഫേസ് ബുക്ക് പോസ്റ്റിലൂടെ വിദ്വേഷം പ്രചരിപ്പിച്ചെന്നാരോപിച്ച് ഷില്ലോങ് ടൈംസ് എഡിറ്റര്‍ പട്രീഷ്യ മുഖിമിനെതിരേ ചുമത്തിയ കേസ് സുപ്രിംകോടതി റദ്ദാക്കി. സമൂഹത്തില്‍ സ്പര്‍ധയും വര്‍ഗീയ കലാപത്തിനും ശ്രമിച്ചുവെന്നാണ് മുഖിമിനെതിരേയുള്ള എഫ്‌ഐആറില്‍ പറയുന്നത്.

ജസ്റ്റിസുമാരായ എല്‍ നാഗേശ്വരറാവുവും രവീന്ദ്ര ഭട്ടും അംഗങ്ങളായ ബെഞ്ചാണ് മേഘാലയ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി മാധ്യമപ്രവര്‍ത്തകക്കെതിരേയുള്ള നിയമനടപടി പിന്‍വലിച്ചത്.

മുതിര്‍ന്ന അഭിഭാഷകരായ വൃന്ദ ഗ്രോവര്‍ മുഖിമിനുവേണ്ടി ഹാജരായി.

മേഘാലയയിലെ ഗോത്രവര്‍ഗക്കാരല്ലാത്തവരോട് കാണിക്കുന്ന വിവേചനത്തിനെതിരേയാണ് മാധ്യമപ്രവര്‍ത്തക പ്രതികരിച്ചതെന്നും സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിച്ച് കലാപം സൃഷ്ടിക്കുകയായിരുന്നില്ല ലക്ഷ്യമെന്നും പോസ്റ്റ് പരിശോധിച്ച കോടതി നിരീക്ഷിച്ചു.

'ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) (എ) പ്രകാരം ഉറപ്പുനല്‍കുന്ന ഒരാളുടെ മൗലികാവകാശം ഉപയോഗിച്ച് വിദ്വേഷത്തോടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ പ്രതികരിച്ച് നിയമവാഴ്ച നടപ്പാക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് പട്രീഷ്യ നല്‍കിയ ഹരജിയില്‍ പറയുന്നു.

ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ അഞ്ച് കുട്ടികള്‍ ആക്രമിക്കപ്പെട്ട സംഭവം ഗോത്രവര്‍ഗക്കാരും അല്ലാത്തവരുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്ന ആരോപണമാണ് പട്രീഷ്യ നടത്തിയത്. ഇതിനെതിരേയാണ് ഗോത്രവര്‍ഗ കൗണ്‍സില്‍ പോലിസില്‍ പരാതി നല്‍കിയത്. ഒരു സാധാരണ സംഭവത്തെ വലിയ വര്‍ഗീയകലാപമായി ചിത്രീകരിച്ചുവെന്നാണ് കൗണ്‍സിലിന്റെയും പോലിസിന്റെയും നിലപാട്.

Next Story

RELATED STORIES

Share it