Latest News

ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നവരും രക്തസാക്ഷി മൈക്ക് ഹ്യൂഗ്‌സും

എന്നാല്‍ ഭൂമി പരന്നതാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ചില ശാസ്ത്രജ്ഞര്‍ ലോകത്തുണ്ട്. 'ദ ഫ്‌ളാറ്റ് എര്‍ത്ത് സൊസൈറ്റി' എന്ന പേരില്‍ 1956ല്‍ സാമുവേല്‍ ഷെന്റന്‍ സ്ഥാപിച്ച സൊസൈറ്റിയാണ് ഇതില്‍ പ്രധാനപ്പെട്ടത്.

ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നവരും രക്തസാക്ഷി മൈക്ക് ഹ്യൂഗ്‌സും
X

കെ എന്‍ നവാസ് അലി


കോഴിക്കോട്: ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞതിന്റെ പേരില്‍ ജയിലിലടക്കപ്പെ ശാസ്ത്രജ്ഞനാണ് ഗലീലിയോ ഗലീലി. അന്നുവരെ ഉണ്ടായിരുന്ന വിശ്വാസങ്ങളെ തകര്‍ത്തുകൊണ്ട് ഭൂമി ഉരുണ്ടതാണെന്ന് വാദിച്ച ഗലീലിയോയെ മതനിന്ദ നടത്തിയതിന്റെ പേരില്‍ ജയിലിലടക്കാനാണ് പോപ്പ് എട്ടാമന്‍ വിധിച്ചത്. 1633 ജൂണ്‍ 22 നാണ് അങ്ങിനെ ഒരു ശാസ്ത്രസത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ ഗലീലിയോ ഗലീലിക്ക് ജയില്‍ ശിക്ഷ ലഭിച്ചത്. പിന്നീട് മരണം വരെ വീട്ടുതടങ്കലിലായിരുന്നു അദ്ദേഹം. ഗലീലിയോ മരിച്ച് 300റോളം വല്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ് ഭൂമി ഉരുണ്ടതാണെന്ന് ക്രിസ്തീയ സഭ അംഗീകരിച്ചത്. ഗലീലിയോക്ക് തെറ്റു പറ്റിയിട്ടില്ലെന്നും അവര്‍ക്ക് സമ്മതിക്കേണ്ടിവന്നു.


എന്നാല്‍ ഭൂമി പരന്നതാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ചില ശാസ്ത്രജ്ഞര്‍ ലോകത്തുണ്ട്. 'ദ ഫ്‌ളാറ്റ് എര്‍ത്ത് സൊസൈറ്റി' എന്ന പേരില്‍ 1956ല്‍ സാമുവേല്‍ ഷെന്റന്‍ സ്ഥാപിച്ച സൊസൈറ്റിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇവരുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഒരു ലക്ഷത്തോളം പേര്‍ പിന്‍തുടരുന്നുണ്ട്. ഭൂമി പരന്നതാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി പല പരീക്ഷണങ്ങളും ഇവര്‍ നടത്തുന്നുമുണ്ട്.


ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ സ്വന്തമായി റോക്കറ്റ് നിര്‍മിച്ച് ശൂന്യാകാശത്തുപോയി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളാണ് മൈക്ക് ഹ്യൂഗ്‌സ് എന്ന അമേരിക്കക്കാരന്‍. 'ശാസ്ത്രീയമായി' ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ സ്വന്തം റോക്കറ്റില്‍ പല പ്രാവശ്യം ഇദ്ദേഹം സഞ്ചരിച്ചു. 2018ല്‍ സ്വന്തമായി നിര്‍മിച്ച റോക്കറ്റില്‍ 1,875 അടി ഉയരത്തിലാണ് ഹ്യൂഗ്‌സ് പറന്നത്. നിന്ത്രണംവിട്ട റോക്കറ്റ് മരുഭൂമിയില്‍ ഇടിച്ചിറങ്ങി. 61കാരനായ ഹ്യൂഗ്‌സിന് നട്ടെല്ലിന് പരുക്കേറ്റു എന്നതായിരുന്നു പരീക്ഷണത്തിന്റെ അന്ത്യം. കാലഫോര്‍ണിയയിലെ അംബോയ് സ്ഥലത്ത് നടന്ന റോക്കറ്റ് പരീക്ഷണം കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. സ്വന്തമായി നിര്‍മിച്ച റോക്കറ്റില്‍ ഹ്യൂഗ്‌സ് മുന്‍പ് നടത്തിയ പറക്കലും പരാജയപ്പെട്ടിരുന്നു. റോക്കറ്റില്‍ മുകളിലെത്തി ചിത്രം പകര്‍ത്തി ഭൂമി പരന്നതാണെന്ന് തെളിയിക്കാനായിരുന്നു നീക്കം. എന്നാല്‍ പാരച്യൂട്ട് പ്രവര്‍ത്തിച്ചു തുടങ്ങും മുന്‍പെ റോക്കറ്റ് ഭൂമിയില്‍ തന്നെ ഇടിച്ചിറങ്ങുകയായിരുന്നു. നടുവിന് പരിക്കേറ്റ ഹ്യൂഗ്‌സിനെ ആശുപത്രിയിലേക്ക് മാറ്റി.


ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ ഹ്യൂഗ്‌സ് അവസാന പരീക്ഷണം നടത്തിയത് 2020 ഫെബ്രുവരി 22നായിരുന്നു. അത് പക്ഷേ അദ്ദേഹത്തിന്റെ മരണത്തിലാണ് കലാശിച്ചത്. യുഎസിലെ സാന്‍ ബെര്‍ണാഡിനോ മരുഭൂമിയില്‍ സ്വന്തമായി നിര്‍മിച്ച റോക്കറ്റില്‍ കയറി ആകാശത്തേക്കു കുതിച്ച മൈക്ക് ഹ്യൂഗ്‌സിന് ആസൂത്രണം ചെയ്തുപോലെ തിരിച്ചിറങ്ങാനായില്ല . റോക്കറ്റ് കുതിച്ചുയരുന്നതിനിടെ തിരിച്ചറിങ്ങുമ്പോള്‍ ഉപയോഗിക്കാനായി കരുതിയ പാരച്യൂട്ട് തെറിച്ചുവീണു. ഉയരത്തിലെത്തിയ റോക്കറ്റ് പാര്ച്യൂട്ടില്ലാത്തതിനാല്‍ പെട്ടെന്ന് താഴേക്ക് പതിച്ചു. രണ്ടായിരത്തോളം അടി ഉയരത്തില്‍ നിന്നുള്ള വീഴ്ച്ചയില്‍ മൈക്ക് ഹ്യൂഗ്‌സ് തല്‍ക്ഷണം കൊല്ലപ്പെടുകയും ചെയ്തു. ഹ്യൂഗ്‌സിന്റെ പരാജയപ്പെട്ട പരീക്ഷണങ്ങളും മരണവുമൊന്നും 'പരന്ന ഭൂമി' സിദ്ധാന്തക്കാരെ ബാധിച്ചിട്ടില്ല. ഭൂമി ഉരുണ്ടതാണെന്ന് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കള്ളം പറയുകയാണ് എന്നു തന്നെയാണ് അവര്‍ ആവകാശപ്പെടുന്നത്. തങ്ങളുടെ വാദഗതികള്‍ ഒരുനാള്‍ ലോകം അംഗീകരിക്കും എന്നും ഇവര്‍ ഉറച്ച് വിശ്വസിക്കുന്നു.




Next Story

RELATED STORIES

Share it