Kerala

അന്‍വര്‍ യുഡിഎഫ് നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത് ; ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നില്ല

അന്‍വര്‍ യുഡിഎഫ് നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത് ; ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നില്ല
X

നിലമ്പൂര്‍: പി വി അന്‍വറിന്റെ യു ഡി എഫ് പ്രവേശനം സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ച എവിടേയും നടന്നിട്ടില്ലെന്നും കെ പി സി സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. നിലമ്പൂര്‍ മണ്ഡലത്തിലെ പ്രശ്നങ്ങള്‍ അന്‍വര്‍ ഏറ്റെടുക്കാന്‍ വൈകിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നേതാക്കളെ അന്‍വര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അന്‍വറിന്റെ യു.ഡി.എഫ്. പ്രവേശനം സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ച എവിടേയും നടന്നിട്ടില്ലെന്ന് നേതാക്കള്‍ത്തന്നെ വ്യക്തമാക്കിയതാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

'നിലമ്പൂര്‍ മണ്ഡലത്തിലെ മൂന്നുപഞ്ചായത്തുകളില്‍നിന്നായി 300-ലേറെ ആദിവാസി കുടുംബങ്ങള്‍ വന്യജീവി ആക്രമണത്തില്‍ എല്ലാം നഷ്ടപ്പെട്ട് പ്ലാസ്റ്റിക് ഷീറ്റിനുള്ളില്‍ കഴിയുന്നുണ്ട്. 2019 മുതല്‍ ആറുവര്‍ഷത്തോളമായി, ഇതുവരെ അവരെ പുനരധിവസിപ്പിക്കാന്‍ തയ്യാറായിട്ടില്ല. അതിനെതിരെ ശക്തമായ സമരം ഞങ്ങള്‍ നടത്തി. പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ ഞങ്ങള്‍ക്കെതിരെ കേസെടുത്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. അന്നൊന്നും പി.വി. അന്‍വര്‍ പ്രതികരിച്ചതായി കണ്ടിട്ടില്ല. അവസാനം ഹൈക്കോടതിയില്‍ പോയിട്ടാണ് അവര്‍ക്ക് ശൗചാലയം നിര്‍മിച്ച് കിട്ടിയത്. ഇതാണ് നിലമ്പൂരിന്റെ അവസ്ഥ', ഷൗക്കത്ത് ഓര്‍മിപ്പിച്ചു.

അന്‍വര്‍ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ വൈകിപ്പോയി. വൈകിയാലും ഇപ്പോഴെങ്കിലും വന്നല്ലോ? അതാണ് സമാധാനം. കഴിഞ്ഞ ഒമ്പതുവര്‍ഷക്കാലം കര്‍ഷകര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോഴും അന്‍വറിന് ശബ്ദിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, ഇപ്പോഴെങ്കിലും അന്‍വര്‍ അതിന് തയ്യാറായത് നന്നായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.വി. അന്‍വറിനെതിരെ ആര്യാടന്‍ ഷൗക്കത്തായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.






Next Story

RELATED STORIES

Share it