Latest News

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ മധ്യവയസ്‌കനെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ മധ്യവയസ്‌കനെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
X

കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ മധ്യവയസ്‌കനെ ആക്രമിച്ച കേസില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു. കൂവപ്പള്ളി സ്വദേശികളായ ജോബിന്‍ ജോജി, അലന്‍ മാത്യു, മെറിന്‍ ജെയിംസ് എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഭാഗത്തുവച്ച് കൂവപ്പള്ളി സ്വദേശിയായ ജോബി എന്നയാളെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. കൂവപ്പള്ളി ടൗണില്‍ ക്രിസ്മസ്സിന് തലേദിവസം രാത്രി പ്രതികള്‍ പടക്കംപൊട്ടിച്ച് ആഘോഷിക്കുന്ന സമയത്ത് റോഡില്‍ വച്ച് പടക്കംപൊട്ടിച്ചതിന് ആരോ ഇവരെ അസഭ്യം വിളിച്ചു.

ഇത് ജോബിയാണെന്ന് തെറ്റിദ്ധരിച്ച് സംഘം ചേര്‍ന്ന് അവിടെവച്ച് അക്രമിക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലിസ് മേധാവി കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എസ്എച്ച്ഒ ഷിന്റോ പി കുര്യന്‍, എസ്‌ഐ അരുണ്‍ തോമസ്, സിപിഒമാരായ ബോബി, വിമല്‍, അരുണ്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Next Story

RELATED STORIES

Share it