- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃക്കാക്കര ഫലം: മതസമൂഹങ്ങളെ തമ്മിലടിപ്പിച്ച് വിജയിക്കാനുള്ള സിപിഎം ശ്രമത്തിനേറ്റ കനത്ത പ്രഹരമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മത ജാതി വിഭാഗീയതകളെ ത്വരിപ്പിച്ചും ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുമുള്ള പ്രചാരണ പ്രവര്‍ത്തനമാണ് നടത്തിയത്
തിരുവനന്തപുരം: കേരളത്തിലെ വിവിധ മത സമൂഹങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിച്ചും തമ്മിലടിപ്പിച്ചും വിജയിച്ച് കയറാനുള്ള സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ദുഷ്ട ശ്രമങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ കനത്ത പ്രഹരമാണ് തൃക്കാക്കരയിലെ ജനവിധിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മത ജാതി വിഭാഗീയതകളെ ത്വരിപ്പിച്ചും ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുമുള്ള പ്രചാരണ പ്രവര്‍ത്തനമാണ് നടത്തിയത്. സംസ്ഥാന ഭരണത്തില്‍ ഒരു മാറ്റവും സൃഷ്ടിക്കാന്‍ കഴിയാത്ത ഉപതിരഞ്ഞെടുപ്പില്‍ എന്ത് വില കൊടുത്തും ജയിക്കണമെന്ന വാശി ദുരുദ്ദേശപരമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി സിപിഎം നടപ്പാക്കി വരുന്ന സോഷ്യല്‍ എഞ്ചിനീയറിങിന്റെ പുതിയ ഘട്ടമായാണ് ഉപതിരഞ്ഞെടുപ്പിനെ മുഖ്യമന്ത്രിയും പാര്‍ട്ടിയും കണ്ടത്. അപകടകരമായ ഈ നീക്കത്തെ ജനം തളളി കളഞ്ഞിരിക്കുന്നു.
കേരളത്തെ തകര്‍ക്കുന്ന കെറെയില്‍ പദ്ധതി അടക്കമുള്ള ഭരണത്തിന്റെ വിലയിരുത്തലാണ് ഉപതിരഞ്ഞെടുപ്പ് എന്നാണ് കോടിയേരി പറഞ്ഞത്. ജനവിധിയിലൂടെ ഇത്തരം ജനവിരുദ്ധ പദ്ധതികള്‍ക്ക് ജനങ്ങള്‍ എതിരാണ് എന്ന് തെളിഞ്ഞിരിക്കുന്നു. ഇത് മുന്‍ നിര്‍ത്തി കെ റെയില്‍ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. ജനങ്ങളെ തല്ലി ചതച്ച് കോര്‍പ്പറേറ്റ് വികസനം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ഇതിനെക്കാള്‍ വലിയ തിരിച്ചടി സര്‍ക്കാരിന് നേരിടേണ്ടി വരും. വെറുപ്പും നുണയും ഉല്‍പ്പാദിപ്പിക്കുന്ന സംഘപരിവാര രാഷ്ട്രീയത്തെ ജനങ്ങള്‍അവഗണനയോടെയാണ് കാണുന്നതെന്നും തൃക്കാക്കര ഫലം നല്‍കുന്ന സൂചനയാണ്. പിസി ജോര്‍ജിനെ പോലെയുള്ള വൃത്തികെട്ട രാഷ്ട്രീയ രൂപങ്ങളെ ജനം തള്ളി കളഞ്ഞു എന്നത് നല്ല സന്ദേശമാണ്. ഉപതിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയഉമ തോമസിനെയും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച തൃക്കാക്കരയിലെ മുഴുവന്‍ വോട്ടര്‍മാരെയുംഅഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
RELATED STORIES
രണ്ട് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; അമ്മയ്ക്കും കാമുകനും ജീവപര്യന്തം...
18 Nov 2024 6:27 PM GMTഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് പാക് കപ്പല്‍,...
18 Nov 2024 5:54 PM GMTമണിപ്പൂര്‍ കലാപം രൂക്ഷം; ബിജെപിയില്‍ കൂട്ടരാജി; ജിരിബാമിലെ പ്രധാന...
18 Nov 2024 5:36 PM GMTഅറസ്റ്റിലായ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയിയെ...
18 Nov 2024 5:29 PM GMTക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആനയുടെ ആക്രമണം; തമിഴ്നാട്ടില്‍...
18 Nov 2024 5:19 PM GMTഎസ്ഡിപിഐ ആറാം സംസ്ഥാന പ്രതിനിധി സഭ 19, 20 തിയ്യതികളില്‍ കോഴിക്കോട്ട്
18 Nov 2024 11:37 AM GMT