- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ ഇന്ന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത് 4 പേര്‍ക്ക്
സിവില്‍സ്‌റ്റേഷന്‍കെട്ടിടത്തിലെ ഓഫിസുകളില്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം
തൃശൂര്‍: ജില്ലയില്‍ ഇന്ന് 4 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 5ന് ഖത്തറില്‍ നിന്ന് വന്ന പൂക്കോട് സ്വദേശിയായ 37കാരന്‍, ജൂണ്‍ 1ന് ബഹ്‌റിനില്‍ നിന്നു വന്ന 42കാരി, ജൂണ്‍ 4ന് രാജസ്ഥാനില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശിയായ 48കാരന്‍, ജൂണ്‍ ഒന്നിന് റിയാദില്‍ നിന്ന് വന്ന ചേലക്കര സ്വദേശിയായ 26കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് 19 രോഗം സ്ഥിരീകരിച്ച 152 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത് തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്നു.
വീടുകളില്‍ 12,440 പേരും ആശുപത്രികളില്‍ 195പേരും ഉള്‍പെടെ ആകെ 12,635 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജൂണ്‍ 13ന് 14 പേരെ ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചു.
ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 9 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ ആകെ അസുഖബാധിതരായ 58 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ജൂണ്‍ 13 ശനിയാഴ്ച നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 853 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുള്ളത്. 864 പേരെയാണ് നിരീക്ഷണകാലഘട്ടം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തിട്ടുള്ളത്.
ജൂണ്‍ 13 ശനിയാഴ്ച 350 സാംപിളുകളാണ് പരിശോധനയ്ക്കയച്ചത്.ഇതുവരെ ആകെ 5284 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 4459 സാംപിളുകളുടെ പരിശോധന ഫലം വന്നു. ഇനി 825 സാംപിളുകളുടെ പരിശോധനാ ഫലം കിട്ടാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉള്ളവരുടെ സാംപിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളുടെ സാംപിള്‍ പരിശോധിക്കുന്നത്തിന്റെ ഭാഗമായി 1915 ആളുകളുടെ സാംപിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്കയച്ചു.
ജൂണ്‍ 13ന് 1067 ഫോണ്‍ വിളികള്‍ ആണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്കു വന്നിട്ടുള്ളത്. ഇതുവരെ ആകെ 36377 ഫോണ്‍ വിളികള്‍ ആണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക വന്നത്.186 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ്ങ് നല്‍കി. ജൂണ്‍ 13ന് റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലുമായി 560 പേരെ ആകെ സ്‌ക്രീന്‍ ചെയ്തു.
കോവിഡ് രോഗികളെ നെഞ്ച് രോഗാശുപത്രിയിലേക്ക് മാറ്റി
ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ബ്‌ളോക്കില്‍ നിന്നും 19 രോഗികളെ പുതിയ കോവിഡ് ആശുപത്രിയായ മുളങ്കുന്നത്തുകാവ് ഇഎസ്‌ഐ നെഞ്ചുരോഗാശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലാത്ത രോഗികളെയാണ് മാറ്റിയത്. മാറ്റിയ രോഗികളുടെ ചികിത്സയും മെഡിക്കല്‍ കോളജിന്റെ മേല്‍നോട്ടത്തില്‍ നടത്തും. ഇവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത്തരം രോഗികളെ മെഡിക്കല്‍ കോളേജില്‍ തിരികെ പ്രവേശിപ്പിക്കും. 80 രോഗികളെ കിടത്താനുള്ള സൗകര്യമാണ് ഇഎസ്‌ഐയില്‍ ഒരുക്കിയത്.
ഇന്ന് ട്രെയിന്‍ മാര്‍ഗം എത്തിയത് 96 പേര്‍
ഇന്ന് രണ്ട് ട്രെയിനുകളിലായി ജില്ലയില്‍ എത്തിയത് 96 പേര്‍. മുംബൈ -തിരുവനന്തപുരം ലോക് മാന്യ തിലകില്‍ 67പേരും മംഗള- ലക്ഷദ്വീപ് സൂപ്പര്‍ ഫാസ്റ്റില്‍ 29 പേരുമാണെത്തിയത്.
മുംബൈ ട്രെയിനില്‍ തൃശൂര്‍ ജില്ലയിലെ 62 പേരാണുണ്ടായത്. പാലക്കാടെക്കുള്ള 5 പേരും എത്തി. കൂടാതെ ഇതര ജില്ലയിലേക്കുള്ള 4 പേരും എത്തി. ജില്ലയില്‍ എത്തിയ 61 പേരെ ഹോം ക്വാറന്റൈനിലും, ഒരാളെ കൊവിഡ് കെയര്‍ സെന്ററിലും ആക്കി. 4 പേരെ മറ്റു ജില്ലകളിലേക്ക് വിട്ടു. ജില്ലയിലെത്തിയ 62 പേരില്‍ താലൂക്ക് അടിസ്ഥാനത്തില്‍ ചാവക്കാട് 4, തലപ്പിള്ളി 1, മുകുന്ദപുരം 16, തൃശൂര്‍ 21, ചാലക്കുടി 14, കൊടുങ്ങല്ലൂര്‍ 6 എന്നിങ്ങനെയാണ് യാത്രക്കാര്‍.
മംഗള ലക്ഷദ്വീപ് സൂപ്പര്‍ ഫാസ്റ്റില്‍ ജില്ലയിലെ 24 പേര്‍ എത്തി. ഇവര്‍ക്കൊപ്പം പാലക്കാട് ജില്ലയിലെ 5 പേരും എത്തി. ഇതില്‍ 29 പേരെയും ഹോം ക്വാറന്റൈനില്‍ ആക്കി. കൂടാതെ തമിഴ് നാട്ടില്‍ നിന്ന് വന്ന 4 പേരെയും, ഇതര ജില്ലയിലേക്ക് വന്ന ഒരാളെയും അതാത് സ്ഥലങ്ങളിലേക്ക് വിട്ടു. ജില്ലയിലെ 24 പേരില്‍ താലൂക്ക് അടിസ്ഥാനത്തില്‍ ചാവക്കാട് 5, കൊടുങ്ങല്ലൂര്‍ 1, ചാലക്കുടി 8, മുകുന്ദപുരം 1, തൃശൂര്‍ 9, എന്നിങ്ങനെയാണ് ആളുകളുള്ളത്. മറ്റു ജില്ലക്കാരെ മെഡിക്കല്‍ പരിശോധനക്ക് ശേഷം കെഎസ്ആര്‍ടിസി ബസില്‍ അതത് ജില്ലകളിലേക്കയച്ചു.
സിവില്‍സ്‌റ്റേഷന്‍കെട്ടിടത്തിലെ ഓഫിസുകളില്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം
ജില്ലാ കലക്ടറേറ്റ് ഉള്‍പ്പെടെയുള്ള സിവില്‍സ്‌റ്റേഷന്‍കെട്ടിടത്തിലെ ഓഫിസുകളില്‍ സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാകലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.
ഉദ്യോഗസ്ഥര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു മാത്രമേ അകത്തേയ്ക്ക് പ്രവേശിപ്പിക്കൂ. എല്ലാ ഓഫിസുകളിലും പകുതി ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതി. ഇക്കാര്യം അതത് ഓഫിസ് മേധാവികള്‍ ക്രമീകരിക്കേണ്ടതാണ്.
ഏറ്റവും അത്യാവശ്യമായ കാര്യങ്ങള്‍ക്കു മാത്രമായി പൊതുജനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തും.
പൊതുജനങ്ങള്‍ ഓഫിസില്‍ നേരിട്ടു വരാതെ ഇമെയില്‍, വാട്ട്‌സ്ആപ്പ് (നമ്പര്‍ 9400044644), ടെലിഫോണ്‍ (04872360130) എന്നീ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. സിവില്‍സ്‌റ്റേഷനില്‍ വരുന്ന പൊതുജനങ്ങള്‍ തിരിച്ചറിയല്‍രേഖ ഹാജരാക്കണം.
എല്ലാവരുടേയും പേരും മറ്റു വിവരങ്ങളും പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതാണ്. എല്ലാവര്‍ക്കുമായി തെര്‍മല്‍ സ്‌ക്രീനിങ് സംവിധാനം താഴത്തെ നിലയിലെ പ്രവേശന കവാടത്തില്‍ ഏര്‍പ്പെടുത്തും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള ചുമതല റവന്യൂ, പോലിസ്, ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കു നല്കിയിട്ടുണ്ട് എന്നും ജില്ലാകലക്ടര്‍ അറിയിച്ചു. സിവില്‍സ്‌റ്റേഷനില്‍ വരുന്ന സ്വകാര്യവാഹനങ്ങള്‍ പുറത്തേയ്ക്കുള്ള ഗേറ്റിനു സമീപമുള്ള പാര്‍ക്കിങ് സ്ഥലത്തു നിര്‍ത്തിയിടണം.
കോവിഡ് ചികിത്സക്ക് പ്ലാസ്മ തെറാപ്പി: രോഗിയുടെആരോഗ്യ നിലയില്‍ നേരിയ പുരോഗതി
മെഡിക്കല്‍ കോളജില്‍ പഌസ്മ തെറാപ്പി ചികില്‍സ നല്‍കിയ കൊവിഡ് രോഗിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വെന്റിലേറ്ററില്‍ കഴിയുന്ന ഡല്‍ഹിയില്‍ നിന്നെത്തിയ ഗുരുവായൂര്‍ സ്വദേശിയായ 51കാരനാണ് പഌസ്മ തെറാപ്പി നല്‍കിയത്. ആരോഗ്യനിലയില്‍ പുരോഗതി കൈവരിച്ചെങ്കിലും ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് പ്ലാസ്മ നല്‍കുന്നത്. മെഡിക്കല്‍ കോളജില്‍ അടുത്തിടെ നടപ്പിലാക്കിയ അഫ്‌റസിസ് സംവിധാനം ഉപയോഗിച്ചാണ് പ്ലാസ്മ നല്‍കിയത്. 20 ലക്ഷം മുടക്കി ജര്‍മ്മനിയില്‍ നിന്നാണ് രക്തത്തില്‍ നിന്നും പ്ലാസ്മ വേര്‍തിരിച്ചെടുക്കുന്ന ഈ യന്ത്രമെത്തിച്ചത്. കൊവിഡ് മുക്തനായ ആളാണ് രോഗിക്ക് പ്ലാസ്മ നല്‍കിയത്. ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗത്തിലെയും അനസ്തീഷ്യ വിഭാഗത്തിലെയും ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് പ്ലാസ്മ തെറാപ്പി നടത്തിയത്. ഞായറാഴ്ചയും പ്ലാസ്മ നല്‍കും. വരും ദിവസങ്ങളില്‍ രോഗിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍.
RELATED STORIES
ക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT