- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുണ്ടാ സംഘങ്ങളെ അടിച്ചമർത്താൻ പോലിസിന്റെ ഓപ്പറേഷൻ റേഞ്ചർ
തൃശൂർ: സമൂഹവിരുദ്ധരേയും ഗുണ്ടാ സംഘങ്ങളെയും കർശനമായി നേരിടാൻ ഓപ്പറേഷൻ റേഞ്ചർ നടപടികളുമായി തൃശൂർ സിറ്റി പോലിസ്. തൃശൂർ സിറ്റി പോലീസിനു കീഴിൽ വരുന്ന 20 പോലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞദിവസം വ്യാപക റെയ്ഡ് നടത്തി.
കുറ്റവാളികൾക്കെതിരെയും സമൂഹ വിരുദ്ധർക്കെതിരെയും സ്വീകരിച്ച നടപടികൾ ഒറ്റനോട്ടത്തിൽ:
റെയ്ഡ് നടത്തിയ ഒളിത്താവളങ്ങൾ- 335
പരിശോധനക്ക് വിധേയമായ കുറ്റവാളികളുടെ എണ്ണം - 592
ക്രിമിനൽചട്ടപ്രകാരം (107, 108 വകുപ്പുകൾ) കരുതൽ നടപടിക്ക് ശുപാർശ - 105
കാപ്പ നിയമപ്രകാരം നടപടിക്ക് ശുപാർശ ചെയ്തത് 2
പുതുതായി ആരംഭിച്ച റൗഡി ഹിസ്റ്ററി ഷീറ്റുകൾ -40.
ഓപ്പറേഷൻ റേഞ്ചർ പ്രത്യേകതകൾ:
കൊടും കുറ്റവാളികൾ, ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ, മുൻ കുറ്റവാളികൾ, ഗുണ്ടാ സംഘങ്ങൾ എന്നിവരെ അവർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെ തോതനുസരിച്ച് ലിസ്റ്റുകളായി തരം തിരിച്ചു.
കുറ്റവാളികളുടെ പ്രവർത്തനങ്ങളും നടപ്പാവസ്ഥയും നിരീക്ഷിച്ച് തത്സമയ റിപ്പോർട്ടുകൾ നൽകാൻ ഇന്റലിജൻസ് പ്രവർത്തനം കാര്യക്ഷമമാക്കി.
കുറ്റവാളികളുടേയും ഗുണ്ടാ സംഘങ്ങളുടേയും സഞ്ചാരം സൈബർസെൽ നിരീക്ഷിക്കും.
ക്രിമിനൽ നടപടിക്രമം 107, 108 വകുപ്പുകൾ പ്രകാരമുള്ള കരുതൽ നടപടികൾ കർശനമാക്കും. നല്ലനടപ്പ് ബോണ്ട് ലംഘനം നടത്തുന്നവരെ കരുതൽ തടങ്കലിന് വിധേയമാക്കും.
വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇപ്പോൾ അന്വേഷണാവസ്ഥയിലുള്ള കേസുകളിലെ മുഴുവൻ പ്രതികളുടേയും ലിസ്റ്റ് തയ്യാറാക്കി, ഒളിവിൽ പോയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേക സംഘങ്ങളെ നിയോഗിക്കും.
വിവിധ കോടതികളിൽ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാറണ്ടുകൾ സമയബന്ധിതമായി നടപ്പാക്കും. ജാമ്യത്തിലിറങ്ങി ഒളിവിൽ പോയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘങ്ങൾ.
വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും നിലവിലുള്ളതുമായ കേസുകൾ കൃത്യമായി അന്വേഷണം നടത്തുന്നതിനും, തെളിവുകൾ ശേഖരിക്കുന്നതിനും, സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ ചെലുത്തും. ഗുണ്ടാസംഘങ്ങളും വിധ്വംസക പ്രവർത്തകരും ഉൾപ്പെട്ട കേസന്വേഷണത്തിന് അസിസ്റ്റന്റ് കമ്മീഷണർമാർ മേൽനോട്ടം വഹിക്കും.
കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകളും സാമൂഹ്യവിരുദ്ധരും ജാമ്യം നേടി പുറത്തിറങ്ങുന്നതു തടയാൻ പ്രത്യേക നടപടി. ജാമ്യലംഘനം ശ്രദ്ധയിൽപെട്ടാൽ ജാമ്യം റദ്ദാക്കാൻ കോടതികളോട് അഭ്യർത്ഥിക്കും.
കുറ്റവാളികളുടെ കുറ്റകൃത്യങ്ങളുടെ രീതി അനുസരിച്ച് പ്രത്യേക ലിസ്റ്റ് തയ്യാറാക്കും. അക്രമ സ്വഭാവികൾ, പിടിച്ചുപറിക്കാർ, സാമ്പത്തിക കുറ്റവാളികൾ, മാലമോഷ്ടാക്കൾ, മദ്യം - മയക്കുമരുന്ന് കഞ്ചാവ് വിൽപ്പനക്കാർ എന്നിവരുടെയെല്ലാം ലിസ്റ്റ് തയ്യാറാക്കി, നിരീക്ഷണം കർശനമാക്കും. നിലവിൽ തൃശൂർ സിറ്റി പോലീസ് ജില്ലയിലെ 20 പോലീസ് സ്റ്റേഷനുകളിലായി 712 പേർക്കെതിരെ റൌഡി ഹിസ്റ്ററി ഷീറ്റുകൾ ആരംഭിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരുടെ നടപ്പാവസ്ഥ പരിശോധിക്കാൻ സംവിധാനം. അവരുടെ താമസസ്ഥലങ്ങളിൽ പോയി പരിശോധന നടത്തുന്നതിന് ഇലക്ട്രോണിക് സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ എം-ബീറ്റ് മൊബൈൽ അപ്ലിക്കേഷൻ.
പ്രകൃതിവസ്തു ചൂഷണം, മണൽക്കടത്ത്, അബ് കാരി ആക്ട് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കെതിരേയും നിരീക്ഷണം ശക്തമാക്കും. നിയമവിരുദ്ധ പ്രവൃത്തികൾ ശ്രദ്ധയിൽപെട്ടാൽ കരുതൽ തടങ്കൽ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കും.
സാമുദായിക സംഘർഷം സൃഷ്ടിക്കുന്നവരേയും തീവ്രവാദ സ്വഭാവക്കാരേയും കർശന നിയമനടപടികൾക്ക് വിധേയമാക്കും. അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കും.
RELATED STORIES
അച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...
24 Dec 2024 12:18 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTഎംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതി
24 Dec 2024 11:31 AM GMTഉണ്ണിമുകുന്ദന് സിനിമ മാര്ക്കോക്കെതിരേ പരാതി
24 Dec 2024 11:16 AM GMTഖേല്‍ രത്നയ്ക്ക് ശുപാര്‍ശ ചെയ്തില്ല; മനു ഭാക്കറിനെ ഷൂട്ടിങ്...
24 Dec 2024 10:54 AM GMTകട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; മൂന്ന് ജീവനക്കാര്‍ക്ക്...
24 Dec 2024 10:21 AM GMT