Latest News

സംസ്ഥാനത്ത് ഇന്ന് 2,415 പേര്‍ക്ക് കൊവിഡ്; അഞ്ച് മരണം

ഏറണാകുളം- 796, തിരുവനന്തപുരം-368, കോട്ടയം-260

സംസ്ഥാനത്ത് ഇന്ന് 2,415 പേര്‍ക്ക് കൊവിഡ്; അഞ്ച് മരണം
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,415 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച അഞ്ചുപേരുടെ മരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നും എറണാകുളത്തുതന്നെയാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 796 കേസുകളാണ് ഇന്ന് ജില്ലയില്‍ റിപോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്ത് 368 പേര്‍ക്കും കോട്ടയത്ത് 260 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രാജ്യത്തും കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. പുതുതായി ഏഴായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധന രേഖപ്പെടുത്തി.

ഈ ആഴ്ചയോടെ പ്രതിദിന കേസുകള്‍ 10,000 കടക്കുമെന്നാണ് മുന്നറിയിപ്പ്. രോഗവ്യാപനം കൂടിയ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന രോഗബാധിതരുടെ എണ്ണം 2,000 കടന്നതാണ് രാജ്യത്തെ ആകെ കേസുകളിലും പ്രതിഫലിക്കുന്നത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. കേരളത്തിലും മഹാരാഷ്ട്രയിലും കൃത്യമായ പരിശോധനകള്‍ നടക്കുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. മറ്റു സംസ്ഥാനങ്ങളിലും കൊവിഡ് പരിശോധന ഊര്‍ജമാക്കാന്‍ നിര്‍ദേശം നല്‍കിയേക്കും.

Next Story

RELATED STORIES

Share it