Latest News

പരപ്പനങ്ങാടി മേല്‍പാലത്തില്‍ ടോള്‍ പിരിവ് പുനരാരംഭിക്കുന്നു

പരപ്പനങ്ങാടി മേല്‍പാലത്തില്‍ ടോള്‍ പിരിവ് പുനരാരംഭിക്കുന്നു
X

പരപ്പനങ്ങാടി: വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം നഗരസഭയിലെ അവുക്കാദര്‍കുട്ടി നഹ റെയില്‍വെ മേല്‍പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ നിന്ന് ചുങ്കം പിരിക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട തിയ്യതി ഈമാസം 15 ആണ്. കെ കുട്ടി അഹമ്മദ് കുട്ടി എംഎല്‍എയുടെ അധ്യക്ഷതയില്‍ ഇടത് സര്‍ക്കാരിന്റെ കാലത്താണ് ഇതിന് ശിലയിട്ടത്. 2015ല്‍ യുഡിഎഫ് ഭരണത്തിലാണ് പാലം ഉദ്ഘാടനം ചെയ്തത്. ചുങ്കം പിരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചതോടെ പ്രതിഷേധവും ഉയര്‍ന്നു. ചുങ്ക കേന്ദ്രം തുടങ്ങാനുള്ള നീക്കം എസ്ഡിപിഐയുടെ നേതൃത്വത്തില്‍ തടയുകയും നിര്‍ത്തിവെക്കുകയും ചെയ്‌തെങ്കിലും പിന്നീട് ശക്തമായ പോലിസ് കാവലില്‍ നിര്‍മാണം ആരംഭിച്ചു. ഇതിനെതിരേ എസ്ഡിപിഐയും ജനകീയ മുന്നണിയും രംഗത്തെത്തിയെങ്കിലും ലാത്തിചാര്‍ജുണ്ടായി. പിന്നീട് ഒരു വര്‍ഷത്തോളം സത്യഗ്രഹ സമരം തുടര്‍ന്നിട്ടും ടോള്‍ പിരിവ് അവസാനിപ്പിച്ചില്ല. എന്നാല്‍, പിന്നീട് ടോള്‍ നിര്‍ത്തി. ഇതിനിടക്കാണ് ഇപ്പോള്‍ വീണ്ടും ടോള്‍ പിരിവെടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചിട്ടുള്ളത്. ടോള്‍ പിരിവ് പുനരാരം ഭിക്കുന്ന വാര്‍ത്ത വന്നതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

Next Story

RELATED STORIES

Share it