Latest News

ഉത്തരാഖണ്ഡില്‍ സന്ദര്‍ശക പ്രവാഹം; ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഉത്തരാഖണ്ഡില്‍ സന്ദര്‍ശക പ്രവാഹം; ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതോടെ ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ സന്ദര്‍ശകപ്രവാഹം. ഭൂരിഭാഗം പേരും മാസ്‌കുകള്‍ അണിയുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല.

ഔദ്യോഗിക കണക്കനുസരിച്ച് നൈനിറ്റാളില്‍ 35,425ഉം മുസ്സൂറിയില്‍ 32,000 ഉം സന്ദര്‍ശകരാണ് കഴിഞ്ഞ ഞായറാഴ്ച മാത്രം എത്തിയത്. ബാക്കിയുള്ളവരെ വിവിധ കാരണങ്ങള്‍കൊണ്ട് അതിര്‍ത്തി കടത്തിയില്ല. ഹോട്ടല്‍ ബുക്കിങ്, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യുക തുടങ്ങിയവയുള്ളവര്‍ക്കാണ് അനുമതി. അല്ലാത്തവലരെ തിരിച്ചയച്ചു.

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് രേഖകളോടെ എത്തിയവരില്‍ മിക്കവരും മാസ്‌കുകള്‍ ധരിക്കാതെയാണ് സഞ്ചരിച്ചിരുന്നത്. മിക്കവരും സാമൂഹിക അകലവും പാലിച്ചില്ല. അത്തരക്കാര്‍ക്കുവേണ്ടി പലയിടങ്ങളിലും ആന്റിജന്‍ പരിശോധന നടത്തി. അത്തരത്തില്‍ 150 പരിശോധനകളാണ് നടത്തിയത്.

അതേസമയം എട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. രണ്ടാം തരംഗം ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും അറിയിച്ചു.

സന്ദര്‍ശകരുടെ വരവ് അനിയന്ത്രിതമായതും മാസ്‌കുകള്‍ ഉപയോഗിക്കാതിരുന്നതും സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. അടുത്ത 20ാം തിയ്യതി വലരെ ഉത്തരാഖണ്ഡില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ 20 രാവിലെ ആറ് മണിവരെയാണ് കര്‍ഫ്യൂ ഉണ്ടായിരിക്കുക. വിവാഹത്തിനു മരണാനന്തരച്ചടങ്ങുകള്‍ക്കും 50 പേരില്‍ കൂടാന്‍ കഴിയില്ല.

Next Story

RELATED STORIES

Share it