Latest News

ട്രാക്ടര്‍ റാലി: സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച; പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി

ട്രാക്ടര്‍ റാലി: സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച; പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി
X

ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ചെങ്കോട്ടയില്‍ നടന്ന അനിഷ്ടസംഭവങ്ങളിലും സുരക്ഷാവീഴ്ചയിലും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് ആവശ്യം.

ഡല്‍ഹി സിറ്റീസണ്‍ സിവില്‍ റൈറ്റ്‌സ് എന്ന പേരിലുള്ള എന്‍ജിഒ ആണ് കര്‍ഷക സമരത്തില്‍ സംഘര്‍ഷമുണ്ടാകുമെന്ന് മുന്‍കൂട്ടി അറിയുന്നതില്‍ പരാജയപ്പെട്ട ഉദ്യോസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയത്. അഭിഭാഷകനായ ജോഗിന്ദര്‍ തുല്ലി ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായി.

ഡല്‍ഹി നഗരം പ്രധാനമന്ത്രി, രാഷ്ട്രപതി, എംപിമാര്‍ മറ്റ് വിഐപികള്‍, വിദേശ പ്രതിനിധികള്‍ തുടങ്ങിയവര്‍ താമസിക്കുന്ന പ്രദേശമാണ്. ഇവിടെ ഉണ്ടാകുന്ന സുരക്ഷാവീഴ്ച വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ്. ഡല്‍ഹി നിവാസികള്‍ ആള്‍ക്കൂട്ട ആക്രമണമുണ്ടാവുമോ എന്ന ഭയത്തിലാണ്- ഹരജിയില്‍ പറയുന്നു.

സമരം ചെയ്യുന്ന കര്‍ഷകരെ ഡല്‍ഹിയില്‍ നിന്ന് ഒഴിപ്പിച്ച് ഡല്‍ഹി നിവാസികളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണമെന്നും സുരക്ഷയ്ക്കുവേണ്ടി പാരാമിലിറ്ററി വിഭാഗത്തെ അണിനിരത്തണമെന്നും ആവശ്യപ്പെട്ട് ഒന്നിലധികം ഹരജികള്‍ ഹൈക്കോടതിയില്‍ എത്തിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രണ്ട് മാസം മുമ്പാണ് കര്‍ഷകര്‍ സമരം തുടങ്ങിയത്. ജനുവരി 26ന് പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി വലിയ ഡല്‍ഹിയില്‍ സംഘര്‍ഷത്തിന് വഴിവച്ചിരുന്നു. സമരത്തില്‍ നുഴഞ്ഞുകയറിയ ബിജെപി ബന്ധമുള്ളവരാണ് സംഘര്‍ഷത്തിന് കാരണമെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it