Latest News

കര്‍ഷക ദ്രോഹ നയം: യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി

കര്‍ഷക ദ്രോഹ നയം: യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി
X

കായംകുളം: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിപിസിആര്‍ഐയിലേക്ക് കിസാന്‍ രക്ഷാ ട്രാക്ടര്‍ റാലി നടത്തി. രാവിലെ 9ന് വെട്ടിക്കോട് നിന്നും ആരംഭിച്ച ട്രാക്ടര്‍ റാലി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് വൈകിട്ട് 3.30ന് കൃഷ്ണപുരം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ (സിപിസിആര്‍ഐ) സമാപിച്ചു.

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സല്‍മാന്‍ പൊന്നേറ്റില്‍ നേതൃത്വം നല്‍കിയ റാലി കെപിസിസി സെക്രട്ടറി കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

Next Story

RELATED STORIES

Share it