Latest News

ട്രെയിനിലെ മര്‍ദ്ദനം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ട്രെയിനിലെ മര്‍ദ്ദനം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
X

കണ്ണൂര്‍: മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ എഎസ്‌ഐ മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.

മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലിസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പറയുന്നു. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിആര്‍ ആണെന്നിരിക്കെയാണ് പൊലിസുകാരന്‍ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മര്‍ദ്ദിച്ചതെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

ഇതേ സംഭവത്തില്‍ പോലിസുകാരനെതിരേ പോലിസ് സേനയും അന്വേഷണം നടത്തുന്നുണ്ട്. സ്‌പെഷ്യല്‍ബ്രാഞ്ചിനെയാണ് അന്വേഷണത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന റെയില്‍വേ പോലിസില്‍ ഡെപ്യൂട്ടേഷനില്‍ പോയ പോലിസുകാരനാണ് യാത്രക്കാരനെ മര്‍ദ്ദിച്ചത്.

Next Story

RELATED STORIES

Share it