Latest News

യുഎഇ-ഇസ്രായേല്‍ വിമാന സര്‍വ്വീസിന് ധാരണ

ഇതൊടൊപ്പം തന്നെ ദുബൈയില്‍ നിന്നുള്ള മറ്റു വന്‍ കമ്പനികളും ഇസ്രായേലില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

യുഎഇ-ഇസ്രായേല്‍ വിമാന സര്‍വ്വീസിന് ധാരണ
X

ദുബയ്: യുഎഇയും ഇസ്രായേലും തമ്മിലുള്ള വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ട് വിമാന സര്‍വീസ് തുടങ്ങാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ദുബൈയിലെ അല്‍ ഹബ്ത്തൂര്‍ ഗ്രൂപ്പ് ഇസ്രയേലിലെ വിമാനക്കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തി. ഇസ്രായേലില്‍ പ്രതിനിധി ഓഫീസ് തുടങ്ങാനാണ് അല്‍ ഹബ്ത്തൂര്‍ ഗ്രൂപ്പ് തയാറെടുക്കുന്നത്.


ഇതൊടൊപ്പം തന്നെ ദുബൈയില്‍ നിന്നുള്ള മറ്റു വന്‍ കമ്പനികളും ഇസ്രായേലില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഇസ്രായേലിലെ തന്ത്രപ്രധാനമായ ഹെയ്ഫ തുറമുഖം സ്വകാര്യവല്‍ക്കരിക്കാനും വികസിപ്പിക്കാനുമുള്ള കരാറിന് യുഎഇയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഡിപി വേള്‍ഡ് ശ്രമം തുടങ്ങി. അബുദാബി ഇന്‍വെസ്റ്റ്‌മെന്റും ദുബായ് ഡയമണ്ട് എക്‌സ്‌ചേഞ്ചും ഇസ്രയേലില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് പങ്കാളികളെ കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം യുഎഇയില്‍ ഓഫീസ് തുറക്കാന്‍ ഇസ്രായേലി കമ്പനികള്‍ ആലോചിക്കുന്നുണ്ട്. ഇസ്രയേലിലെ ഏറ്റവും വലിയ ബാങ്കിന്റെ പ്രതിനിധികള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യുഎഇയില്‍ എത്തിയിരുന്നു. ഒരാഴ്ച മുന്‍പാണ് ഇസ്രായേലും യുഎഇയും സമാധാന കരാറില്‍ ഒപ്പുവെച്ചത്. ആദ്യഘട്ടങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 28,000 കോടി രൂപയുടെ വ്യാപാര സാധ്യതകളാണ് കാണക്കാക്കിയിട്ടുള്ളത്.




Next Story

RELATED STORIES

Share it