Latest News

മരം മുറി; വസ്തുതാന്വേഷണത്തിന് യുഡിഎഫ് മൂന്നംഗ വിദഗ്ധ സമിതി

പ്രഫ. ഇ കുഞ്ഞികൃഷ്ണന്‍, അഡ്വ. സുശീല ഭട്ട്, റിട്ടേര്‍ഡ് ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ ഒ ജയരാജ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍

മരം മുറി; വസ്തുതാന്വേഷണത്തിന് യുഡിഎഫ് മൂന്നംഗ വിദഗ്ധ സമിതി
X

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിലായി നടന്ന മരം മുറിക്കല്‍ വിവാദത്തിന്റെ വസ്തുതകള്‍ അന്വേഷിക്കുന്നതിനായി നിഷ്പക്ഷരായ മൂന്നംഗ വിദഗ്ദ സമിതിയെ യുഡിഎഫ് നിയോഗിച്ചതായി യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു. പ്രഫ. ഇ കുഞ്ഞികൃഷ്ണന്‍, അഡ്വ. സുശീല ഭട്ട്, റിട്ടേര്‍ഡ് ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ ഒ ജയരാജ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. യു ഡിഎഫിലെ എല്ലാ കക്ഷി നേതാക്കന്മാരുമായി കൂടിയാലോചിച്ചാണ് സമിതിയെ നിശ്ചയിച്ചിരിക്കുന്നത്. സമിതിയുടെ റിപോര്‍ട്ട് പൊതുസമൂഹത്തിന് മുന്നില്‍ യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് വിഡി സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it