Latest News

ഖിര്‍കീവിന്റെ പൂര്‍ണ നിയന്ത്രണം തിരിച്ചുപിടിച്ചെന്ന് യുക്രെയ്ന്‍

ഖിര്‍കീവിന്റെ പൂര്‍ണ നിയന്ത്രണം തിരിച്ചുപിടിച്ചെന്ന് യുക്രെയ്ന്‍
X

കീവ്; യുക്രെയ്‌നിലെ രണ്ടാമത്തെ നഗരമായ ഖിര്‍കീവിവല്‍നിന്ന് റഷ്യന്‍ സൈന്യത്തെ പുറത്താക്കിയെന്നും നഗരത്തിന്റെ പൂര്‍ണമായ നിയന്ത്രണം തിരിച്ചുപിടിച്ചതായും യുക്രെയ്ന്‍ ഭരണകൂടം. സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഇതുവരെയുളള കണക്കനുസരിച്ച് 3,70,000 പേര്‍ പലായനം ചെയ്തുകഴിഞ്ഞു.

ഞായറാഴ്ച ഉച്ചയോടെ റഷ്യന്‍ സേന അതിക്രമിച്ചുകയറിയ ഖിര്‍കീവിന്റെ നിയന്ത്രണം പൂര്‍ണമായും തങ്ങള്‍ കൈവശപ്പെടുത്തിയതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. ഖിര്‍കീവില്‍ തെരുവുയുദ്ധത്തിന്റെ പ്രതീതിയാണെന്ന് രാവിലെ പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിച്ചിരുന്നു.

ഖര്‍കീവിന്റെ നിയന്ത്രണം പൂര്‍ണമായും ഞങ്ങളുടെ നിയന്ത്രണത്തിലാണെന്ന് റീജ്യനല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഒലെഗ് സിനെഗുബോവ് അവകാശപ്പെട്ടു.

റഷ്യന്‍ അധിനിവേശം നാലാം ദിവസത്തിലേക്ക് കടന്നപ്പോള്‍ യുക്രൈന്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിട്ടുണ്ട്.

മോസ്‌കോ ചര്‍ച്ചക്കുള്ള സാധ്യത തുറന്നുപറഞ്ഞിട്ടുണ്ടെങ്കിലും ചര്‍ച്ച നടക്കേണ്ട നഗരത്തെച്ചൊല്ലിയുള്ള തര്‍ക്കം തുടരുകയാണ്. ബെലാറസിലെ നഗരത്തില്‍ ചര്‍ച്ച സാധ്യമല്ലെന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ നിലപാട്. വാര്‍സോ, ബ്രാറ്റിസ്ലാവ, ബുഡാപെസ്റ്റ്, ഇസ്താംബുള്‍, ബാക്കു തുടങ്ങിയ നഗരങ്ങളില്‍ ചര്‍ച്ചയാവാമെന്ന് സെലന്‍സ്‌കി അറിയിച്ചിട്ടുണ്ട്.

ബെലാറസ് റഷ്യയുമായി ഏറെ അടുപ്പമുളള രാജ്യമാണ്. ബലാറസിലെ ചര്‍ച്ചാ നിര്‍ദേശം സെലന്‍സ്‌കി തള്ളിയതും അതുകൊണ്ടാണ്.

Next Story

RELATED STORIES

Share it