Latest News

മാള സബ്ട്രഷറി കെട്ടിടത്തിന് അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ്: വിജിലന്‍സിന് പരാതി നല്‍കുമെന്ന് സര്‍വകക്ഷിയോഗം

മാള സബ്ട്രഷറി കെട്ടിടത്തിന് അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ്: വിജിലന്‍സിന് പരാതി നല്‍കുമെന്ന് സര്‍വകക്ഷിയോഗം
X

മാള: സബ്ട്രഷറി വിഷയവുമായി ബന്ധപ്പെട്ട് സര്‍വകക്ഷി സമ്മേളനം വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ നടത്തി. സബ് ട്രഷറി അന്നമനടയിലേക്ക് മാറ്റാനുള്ള താല്‍ക്കാലിക കോടതി വിധിയുമായി ബന്ധപ്പെട്ടാണ് യോഗം നടത്തിയത്. 2014 ല്‍ ഇന്‍കെല്‍ മുഖാന്തരം ബി എസ് എന്‍ എല്‍ മേല്‍നോട്ടത്തില്‍ ഒരു കോടി 20 ലക്ഷം രൂപ അനുവദിച്ചാണ് ട്രഷറിക്ക് മാളയില്‍ കെട്ടിട നിര്‍മാണം നടത്തിയത്. കെട്ടിടം പ്രളയത്തെ അതിജീവിക്കാന്‍ കെല്പുള്ളതാണ്.

ഇത് അണ്‍ ഫിറ്റ് ആണെന്ന് പറഞ്ഞ് നല്‍കിയ റിപോര്‍ട്ടിന് ആധികാരികതയുണ്ടോ എന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് പരാതി നല്‍കുവാന്‍ തീരുമാനിച്ചു.

കോടതിവിധി പ്രതിപാദിച്ചത് പോലെ ട്രഷറിയുടെ ഗുണഭോക്താക്കള്‍ നിരവധി ഗ്രാമപഞ്ചായത്തുകളില്‍ വരുന്നതുകൊണ്ട് എല്ലാവര്‍ക്കും എത്തിച്ചേരുവാന്‍ പൊതു കേന്ദ്രമെന്ന നിലയില്‍ മാളയില്‍ തന്നെ ട്രഷറി നില നിര്‍ത്തണമെന്നും എം എല്‍ എ അഭിപ്രായപ്പെട്ടു. 1995 ല്‍ അന്നമനടയിലാണ് ട്രഷറി പ്രവര്‍ത്തനമാരംഭിച്ചത്.

അന്നമനടയിലെ ജനങ്ങളുടെ വികാരം മനസിലാക്കുന്നു. അവര്‍ക്ക് അന്നമനടയില്‍ ട്രഷറിയുടെ മതിയായ സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. ഇതിന് എം എല്‍ എയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം ധനകാര്യ വകുപ്പ് മന്ത്രിയെ സന്ദര്‍ശിക്കുവാനും തീരുമാനമായി. സി പി എം നേതാക്കളായ ടി കെ സന്തോഷ്, എം രാജേഷ്, സി പി ഐ ജില്ലാ സമിതിയംഗം കെ വി വസന്തകുമാര്‍, കെ സി വര്‍ഗ്ഗീസ് (ജനതാദള്‍), പി ഡി ജോസ് (കോണ്‍ഗ്രസ്) അമ്പാടി പടിഞ്ചേരി, പ്രസ്റ്റോ, ശിവന്‍, ജോര്‍ജ് നെല്ലിശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it