Latest News

കേന്ദ്ര ബജറ്റ് 2021: തിരഞ്ഞെടുത്ത കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ സെസ് ഏര്‍പ്പെടുത്തുന്നു

കേന്ദ്ര ബജറ്റ് 2021: തിരഞ്ഞെടുത്ത കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ സെസ് ഏര്‍പ്പെടുത്തുന്നു
X

ന്യൂഡല്‍ഹി: 2021-22 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ തിരഞ്ഞെടുത്ത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തുന്നു. അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ടര്‍ ആന്റ് ഡവലപ്‌മെന്റ് സെസ് എന്ന പേരില്‍ ഏര്‍പ്പെടുത്തുന്ന ഈ സെസ് കാര്‍ഷിക മേഖലയിലെ അടിസ്ഥാന വികസനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ഇതുവഴി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയുന്നതോടൊപ്പം മേഖലയുടെ വികാസവും സാധ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കാര്‍ഷിക സെസ് ഏതാനും ചില ഉല്‍പ്പന്നങ്ങളില്‍ മാത്രമാണ് ഏര്‍പ്പെടുത്തുക. അതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് സെസ് അധികച്ചെലവ് വരുത്തിവയ്ക്കുകയില്ലെന്നും മന്ത്രി പറഞ്ഞു.

ഗ്രാമീണ മേഖലയിലേക്കുള്ള അടിസ്ഥാനവികസനഫണ്ടിലേക്ക് കുറച്ചുകൂടെ തുക അനുവിദിച്ചിട്ടുണ്ട്. 30,000 കോടിയെന്നത് 40,000 കോടി രൂപയായി വര്‍ധിപ്പിച്ചു.

Next Story

RELATED STORIES

Share it