Latest News

5,800 എന്‍ജിഒകള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാനായില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

5,800 എന്‍ജിഒകള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാനായില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി
X

ന്യൂഡല്‍ഹി; രാജ്യത്ത് ഇത്തവണ 5,800 എന്‍ജിഒകള്‍ക്ക് എഫ്‌സിആര്‍എ നിയമമനസരിച്ചുള്ള രജിസ്‌ട്രേഷന്‍ നഷ്ടമായെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. കാലാവധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാത്തതിനാലാണ് അനുമതി നഷ്ടപ്പെട്ടതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പറഞ്ഞു.

'എഫ്‌സിആര്‍എ ഭേദഗതി 2020 അനുസരിച്ച് എന്‍ജിഒകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടില്ല. 5,800 എന്‍ജിഒകള്‍ നിയമപരമായി നല്‍കേണ്ട അപേക്ഷ നല്‍കിയിട്ടില്ല. അതുകൊണ്ട് അവരുടെ രജിസ്‌ട്രേഷന്‍ റദ്ദായി'- മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.

ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് മന്ത്രി ഈ വിവരങ്ങള്‍ പങ്കുവച്ചത്.

പുതുക്കിയ നിയമമനുസരിച്ച് എത്ര എന്‍ജിഒകള്‍ക്ക് രജിസ്‌ട്രേഷന്‍ നഷ്ടമായെന്നായിരുന്നു ചോദ്യം.

'നവംബര്‍ 2021ല്‍ രണ്ട് എന്‍ജിഒകളുടെ രജിസ്‌ട്രേഷനാണ് പുതുക്കിയത്. 5,800 എന്‍ജിഒകള്‍ അപേക്ഷ നല്‍കിയില്ലട- മന്ത്രി പറഞ്ഞു.

2019-2021 കാലത്തിനുള്ളില്‍ 1,811 എന്‍ജിഓകളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it