Football

ലിവര്‍പൂള്‍ സൂപ്പര്‍ താരം ട്രന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് റയല്‍ മാഡ്രിഡിലേക്ക്

ലിവര്‍പൂള്‍ സൂപ്പര്‍ താരം ട്രന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് റയല്‍ മാഡ്രിഡിലേക്ക്
X

ആന്‍ഫീല്‍ഡ്: ലിവര്‍പൂളിന്റെ ഇംഗ്ലണ്ട് താരം ട്രന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് സ്പാനിഷ് പ്രമുഖര്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നു. താരത്തിന്റെ കരാര്‍ പൂര്‍ത്തിയായതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് വര്‍ഷത്തെ കരാറിലാണ് താരം റയലില്‍ എത്തുക. താരം ഫ്രീ ട്രാന്‍സ്ഫറിലാണ് റയലിലെത്തുക. നേരത്തെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അര്‍നോള്‍ഡിനെ ടീമിലെത്തിക്കാന്‍ റയല്‍ ശ്രമിച്ചിരുന്നു. താരത്തിന്റെ കരാര്‍ അന്ന് അവസാനിച്ചിരുന്നില്ല. തുടര്‍ന്ന് വേതനത്തെ ചൊല്ലി കരാര്‍ പൂര്‍ത്തിയായില്ല. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ്, വിര്‍ജില്‍ വാന്‍ ഡെക്ക് എന്നിവരുടെ കരാറുകളും ഈ സീസണോടെ അവസാനിക്കും. ഇരുവരെയും ലിവര്‍പൂള്‍ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.




Next Story

RELATED STORIES

Share it