- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസികള്‍ക്കും മറുനാടന്‍ മലയാളികള്‍ക്കും അയിത്തം കല്‍പ്പിക്കുന്നത് ക്രൂരമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: പ്രവാസികളെയും മറുനാടന്‍ മലയാളികളെയും രോഗവാഹകരായി ചിത്രീകരിച്ച് സാമൂഹിക അയിത്തം കല്‍പ്പിക്കാനുള്ള ചിലരുടെ ശ്രമം നിന്ദ്യവും ക്രൂരവുമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
നമ്മുടെ നാടിന്റെ പുരോഗതിക്ക് സുപ്രധാന സംഭാവനകള്‍ നല്‍കിയ പ്രവാസികള്‍ ജോലിയും വരുമാനവും നഷ്ടപ്പെട്ട് പിറന്ന മണ്ണിലേക്ക് മടങ്ങിയെത്തുമ്പോള്‍ അവരെ സ്വീകരിക്കുന്നതിനു പകരം അവരെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ജന്മനാട്ടിലേക്ക് മടങ്ങിവരാനുള്ള ഒരു പൗരന്റെ അവകാശം നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല. നിബന്ധനകള്‍ക്ക് വിധേയമായി സൂക്ഷമമായ ആരോഗ്യപരിശോധനകള്‍ക്ക് പ്രവാസികളെയും മറുനാടന്‍ മലയാളികളേയും ക്വാറന്റീനിയിലേക്ക് അയക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇവരെ സാമൂഹികമായി ബഹിഷ്‌ക്കരിക്കണമെന്ന തരത്തില്‍ പലഭാഗത്തു നിന്നും പ്രസ്താവനകള്‍ ഉണ്ടാകുന്നത് തികച്ചും വേദനാജനകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
അന്യദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് ഗുണനിലവാരമുള്ള ക്വാറന്റീന്‍ സൗകര്യം ഒരുക്കുന്നതിലും സര്‍ക്കാരിന് വീഴ്ചയുണ്ടായി. നാലര ലക്ഷം പ്രവാസികള്‍ക്കായി ക്വാറന്റീന്‍ സൗകര്യങ്ങളും മറ്റു ക്രമീകരണങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മേനി പറയുന്നതില്‍ കാര്യമില്ല.
ക്വാറന്റീനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയാണ്. ശരിയായ യാത്രാരേഖകളുമായി അതിര്‍ത്തിയിലെത്തിയ മറുനാടന്‍ മലയാളികളെ അധികൃതര്‍ പ്രയാസപ്പെടുത്തുന്നുവെന്ന സംഭവുമായി ബന്ധപ്പെട്ടാണ് ജനപ്രതിനിധികള്‍ വാളയാറിലേക്ക് പോയത്. സുരക്ഷാ നടപടികള്‍ പൂര്‍ണമായി പാലിച്ചാണ് അവര്‍ അവിടെ സന്ദര്‍ശനം നടത്തിയത്. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതില്‍ അപാകത ഒന്നുമില്ല. ഇതെല്ലാവര്‍ക്കും ബാധകമാണെന്നിരിക്കെ ഭരണകക്ഷി മന്ത്രിമാര്‍ക്കും അതുബാധകമാണെന്ന കാര്യം വിസ്മരിച്ചുകൊണ്ടാണ് വിവേചനത്തോടുകൂടി കോണ്‍ഗ്രസ് എംപിമാരെയും മറ്റു നേതാക്കളെയും പരസ്യമായി അധിക്ഷേപിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ സി മൊയ്തീന്‍, സുനില്‍കുമാര്‍ തുടങ്ങി നിരവധി ഭരണകക്ഷിയില്‍പ്പെട്ട ജനപ്രതിനിധികള്‍ പരസ്യമായി സര്‍ക്കാര്‍ നിബന്ധനകള്‍ തുടരെ ലംഘിക്കുകയാണ്. കൊവിഡ് കാലത്തും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് ഒട്ടും ഗുണകരമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രവാസികളുടേയും മറുനാടന്‍ മലയാളികുടെയും വീടുകളില്‍ സ്റ്റിക്കര്‍ പതിക്കുമെന്ന ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിയുടെ പ്രതികരണം ഈ സഹോദരങ്ങളോടുള്ള സര്‍ക്കാരിന്റെ നിഷേധ സമീപനം എടുത്തുകാട്ടുന്നതാണ്. ഇവരെ മരണത്തിന്റെ വ്യാപാരികളാക്കി മുദ്രകുത്താന്‍ പോലും ഭരണകക്ഷിയില്‍പ്പെട്ട ആളുകള്‍ നടത്തുന്ന നീക്കം അത്യന്തം നിര്‍ഭാഗ്യകരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
RELATED STORIES
അന്റാര്ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില് ദമ്പതികള് വഴിമാറാന്...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന് പ്രതിരോധമന്ത്രിയായ് മര്ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില് യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT