- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിഎഎ ആക്റ്റിവിസ്റ്റ് സഫൂറ സര്‍ഗറിന്റെ അറസ്റ്റിനെതിരേ അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍
വാഷിങ്ടണ്‍: സിഎഎ ആക്റ്റിവിസ്റ്റും ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുമായ സഫൂറ സര്‍ഗറിന്റെ അറസ്റ്റിനെതിരേ മതസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന അമേരിക്കന്‍ കമ്മീഷനായ യുഎസ്‌സിഐആര്‍എഫ്. കൊവിഡ് 19 പ്രതിസന്ധികാലത്ത് ഗര്‍ഭിണിയായ ഒരു യുവതിയടക്കം മുസ്‌ലിംകളെ ഇന്ത്യ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് സംഘടന ആരോപിച്ചു. ലോകം മുഴുവന്‍ തടവുകാരെ ജയിലില്‍ നിന്ന് മോചിപ്പിക്കുന്ന ഈ കാലത്ത് പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശങ്ങള്‍ ഉപയോഗപ്പെടുത്തിയവരെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയാണെന്നായിരുന്നു സംഘടനയുടെ ട്വീറ്റ്.
''കൊവിഡ് 19ന്റെ പ്രതിസന്ധി ഘട്ടത്തില്‍, സിഎഎയ്‌ക്കെതിരേ പ്രതിഷേധിച്ച ഗര്‍ഭിണിയായ സഫൂറ സര്‍ഗാര്‍ ഉള്‍പ്പെടെ മുസ്‌ലിം ആക്റ്റിവിസ്റ്റുകളെ ഇന്ത്യാ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതായി റിപോട്ട് ഉണ്ട്. തടവുകാരെ മാനുഷികപരിഗണയില്‍ മോചിപ്പിക്കേണ്ട ഈ സമയത്ത് പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം ഉപയോഗിക്കുന്നവരെ ലക്ഷ്യം വയ്ക്കരുത്''- യുഎസ്‌സിഐആര്‍എഫ് ട്വീറ്റ് ചെയ്തു.
During #COVID19 crisis, there are reports #India govt is arresting Muslim activists protesting the #CAA, including Safoora Zargar who is pregnant.
— USCIRF (@USCIRF) May 14, 2020
At this time, #India should be releasing prisoners of conscience, not targeting those practicing their democratic right to protest.
റിപോര്‍ട്ടുകള്‍ പ്രകാരം 27 കാരിയായ സഫൂറ സര്‍ഗറിനെ ഏപ്രില്‍ 13 നാണ് ഡല്‍ഹി പോലിസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സമയത്ത് സഫൂറ മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സര്‍വ്വകലാശാലയിലെ എംഫില്‍ വിദ്യാര്‍ത്ഥിയായ സഫൂറ സര്‍ഗര്‍ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. അതിനു ശേഷം ഹിന്ദുത്വ സംഘടനകള്‍ അഴിച്ചുവിട്ട അക്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഡല്‍ഹി സര്‍ക്കാര്‍ സഫൂറയെ അടക്കം മുസ്‌ലിം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 22 മുതല്‍ 23 വരെ ദില്ലിയിലെ ജാഫ്രാബാദ് മെട്രോ സ്‌റ്റേഷന് സമീപം നടന്ന സിഎഎ വിരുദ്ധ പ്രതിഷേധവും റോഡ് ഉപരോധവും സംഘടിപ്പിച്ചത് സഫൂറ സര്‍ഗറാണെന്നും ഇത് ഡല്‍ഹി കലാപത്തിന് കാരണമായെന്നുമാണ് പോലിസ് ആരോപിച്ചത്.
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം തുടര്‍ച്ചയായി ഹനിക്കപ്പെടുകയാണെന്ന് 2019 ലെ റിപോര്‍ട്ടില്‍ യുഎസ്‌സിഐആര്‍എഫ് ആരോപിച്ചിരുന്നു. ഈ പ്രവണത 2020ലും തുടരുകയാണെന്ന് മറ്റൊരു റിപോര്‍ട്ടിലും സംഘടന സൂചിപ്പിച്ചു.
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMT