Latest News

അമേരിക്കയിലെ യാഥാര്‍ത്ഥ കൊവിഡ് മരണനിരക്ക് റിപോര്‍ട്ട് ചെയ്തതിന്റെ ഇരട്ടിയെന്ന് പഠനം

അമേരിക്കയിലെ യാഥാര്‍ത്ഥ കൊവിഡ് മരണനിരക്ക് റിപോര്‍ട്ട് ചെയ്തതിന്റെ ഇരട്ടിയെന്ന് പഠനം
X

വാഷിങ്ടണ്‍: അമേരിക്കയിലെ കൊവിഡ് മരണനിരക്ക് നിലവില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കിന്റെ ഇരട്ടിയായേക്കാമെന്ന് സൂചന. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ മുന്‍വര്‍ഷത്തെ മരണനിരക്കുമായി താരത്യം ചെയ്ത് നടത്തിയ പഠനമാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. കഴിഞ്ഞ 8 മാസത്തെ മരണനിരക്കും 2015-2019 കാലത്തെ മരണനിരക്കുമാണ് താരതമ്യത്തിന് ഉപയോഗിച്ചത്.

അതിനുവേണ്ടി 2015-2019 കാലത്തെ അപേക്ഷിച്ച് ഈ കാലയളവില്‍ കൂടുതലായി മരിച്ചവരുടെ എണ്ണത്തെ അധികമായി സംഭവിച്ച മരണമെന്ന് നിര്‍വചിച്ചു.

കഴിഞ്ഞ ജനുവരി മുതല്‍ ഒക്ടോബര്‍ 3, 2020വരെയുള്ള കാലത്ത് ആകെ 2,99,028 പേരാണ് അധികമായി മരിച്ചത്. ഇതില്‍ 1,98,081 അതായത് 66 ശതമാനം വരുന്ന അധികമരണങ്ങള്‍ കൊവിഡ് മൂലമുളള മരണായി കണക്കാക്കി. മരണത്തിലുള്ള ശരാശരി വര്‍ധന 25-44 വയസ്സുകാരിലാണ് കൂടുതലായി കണ്ടത്. അധികമായി റിപോര്‍ട്ട് ചെയ്ത മരണവും കൊവിഡ് മൂലം മരിച്ചതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കും തമ്മില്‍ കൂട്ടുമ്പോഴാണ് 'യഥാര്‍ത്ഥ മരണസംഖ്യ' ലഭിക്കുന്നത്. സര്‍ക്കാര്‍ കണക്കനുസരിച്ച 2,16,025 പേരാണ് കൊവിഡ് മൂലം മരിച്ചത്.

25 വയസ്സിനു താഴെയുള്ളവരിലാണ് മരണനിരക്കില്‍ ഏറ്റവും കുറവ് വര്‍ധന രേഖപ്പെടുത്തിയത്, 841 മരണങ്ങള്‍. 75-84 വയസ്സിനുള്ളിനുള്ളിലാണ് കൂടുതല്‍ 94,646. എന്നാല്‍ ശരാശരി വര്‍ധന ഏറ്റവും കൂടുതലായി കണ്ടത് 25-44 വയസ്സുകാരിലാണ്, 26.5 ശതമാനം.

Next Story

RELATED STORIES

Share it