Latest News

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത് രാജി സമര്‍പ്പിച്ചു

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത്  രാജി സമര്‍പ്പിച്ചു
X

ഡറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത് തല്‍സ്ഥാനം രാജിവച്ചു. ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് സമര്‍പ്പിച്ചശേഷം അദ്ദേഹംതന്നെയാണ് രാജിക്കാര്യം അറിയിച്ചത്. ഗവര്‍ണറോട് ഇന്ന് വൈകീട്ട് നേരില്‍ കാണുന്നതിനുവേണ്ടി സമയം ചോദിച്ചിരുന്നു.

ഗവര്‍ണറെ കാണുന്നതിനു മുമ്പ് റാവത്ത് ജെ പി നദ്ദക്ക് തന്റെ രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. മാര്‍ച്ച് മാസമാണ് റാവത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നാളെ ഡറാഡൂണില്‍ യോഗം ചേരും.

മൂന്ന് ദിവസമായി റാവത്ത് ഡല്‍ഹിയില്‍ ബിജെപി നേതാക്കളുമായി പല തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തോട് രാജിവയ്ക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടത്.

Next Story

RELATED STORIES

Share it